സ്കാർഡു: അടുത്തിടെ നടന്ന ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർപേഴ്‌സൺ ബിലാവൽ ഭൂട്ടോ സർദാരി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുതൽ ഇന്നുവരെ, പിപിപി തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. താംഗീറിൽ നിന്നുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിലാവൽ സ്ത്രീകളുടെ വോട്ട് സംരക്ഷിക്കാൻ തന്‍റെ പാർട്ടി ശ്രമിക്കുമെന്ന് ഉറപ്പും നല്‍കി.
7,000 വനിതാ വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെട്ടു, അവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവാദിത്തമാണ് എന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറും കശ്മീർ അഫയേഴ്‌സ് മന്ത്രിയുമായ അമീൻ അലി ഗാന്ധ്പൂരിനൊപ്പം ഇരിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത ചിത്രം ബിലാവൽ ഉയര്‍ത്തിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ സർക്കാർ മന്ത്രിമാർക്കൊപ്പം ഇരിക്കാൻ കഴിയുമെന്ന ചോദ്യവും ബിലാവല്‍ ഉന്നയിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനിലെ ജനങ്ങളെയും ഭൂമിയും എല്ലാം നിങ്ങള്‍ വിറ്റു,തെരഞ്ഞെടുപ്പ് കമ്മീഷണറെന്ന സ്ഥാനം ദുരുപയോഗം ചെയ്ത താങ്കള്‍ക്ക് എങ്ങനെ ലജ്ജയില്ലാതെ ഈ തെരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെന്ന് പറയാന്‍ കഴിയുന്നുവെന്നും ബിലാവല്‍ ചോദിച്ചു. ജനങ്ങളുടെ അവകാശങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച വോട്ടെടുപ്പ് നടന്ന 23 നിയോജകമണ്ഡലങ്ങളുടെയും സമ്പൂർണ്ണവും എന്നാൽ അനൗദ്യോഗികവുമായ ഫലങ്ങൾ സൂചിപ്പിക്കുന്നത് പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) 10 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി എന്നതാണ്.