ETV Bharat / bharat

വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ; വീഡിയോ പുറത്ത് - വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ; വീഡിയോ പുറത്ത്

സ്ത്രീകളും കുട്ടികളും ചേർന്ന് തറയിലിരുന്ന് പാക്ക് ചെയ്യുന്ന വീഡിയോ ആണ് പുറത്തായത്

swab sticks  covid swab sticks  swab sticks packed illegally  thane swab stick case  covid cases in maharashtra  covid scam in thane  Women, children pack COVID swab sticks sans safety gears  സ്വാബ് സ്റ്റിക്ക്  വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ; വീഡിയോ പുറത്ത്  കൊവിഡ് ടെസ്റ്റ്
വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ
author img

By

Published : May 11, 2021, 8:19 AM IST

Updated : May 11, 2021, 9:45 AM IST

മുംബൈ: കൊവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും പാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്. വീടുകൾക്കകത്തിരുന്ന് മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കാതെ സ്വാബ് സ്റ്റിക്കുകൾ പാക്ക് ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. 1000ഓളം സ്റ്റിക്കുകളാണ് വീഡിയോയിൽ പാക്ക് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

വൃത്തിഹീനമായ സാഹചര്യത്തിൽ സ്വാബ് സ്റ്റിക്കുകൾ

സ്വാബ് സ്റ്റിക്കുകൾ വിതരണം ചെയ്യുന്ന കോൺട്രാക്ടർ ആണ് തങ്ങളെ നിയമിച്ചതെന്നും 1000 സ്റ്റിക്കുകൾ പാക്ക് ചെയ്താൽ 20 രൂപ തങ്ങൾക്ക് ലഭിക്കുമെന്നും പാക്ക് ചെയ്യുന്ന സ്ത്രീ പറഞ്ഞു. കരാറുകാരൻ തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി മുതലെടുത്ത് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നു.

സംഭവം വിവാദമായതോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓഫിസർ വിലാസ് തസ്‌കേദ്കറുടെ പരാതിയിൽ കരാറുകാരനായ മനീഷ് കേശ്വാനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ടെസ്റ്റിങ് കിറ്റുകളിൽ പ്രതി അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകൾ അനധികൃതമായി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വീഡിയോ വൈറലായതിന് മുങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Last Updated : May 11, 2021, 9:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.