ETV Bharat / bharat

പ്രഭാത ഭക്ഷണം നല്‍കിയില്ല ; യുവതിയെ ഭര്‍തൃപിതാവ് വെടിവച്ചുകൊന്നു

ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം, യുവതിയുടെ വയറിലാണ് വെടിയേറ്റത്

Woman shot dead by father-in-law  father-in-law for not serving breakfast  പ്രഭാത ഭക്ഷണം നല്‍കാത്തതിന് മരുമകളെ വെടിവച്ച് കൊന്നു  യുവതിയെ ഭര്‍തൃപിതാവ് വെടിവച്ച് കൊന്നു
പ്രഭാത ഭക്ഷണം നല്‍കിയില്ല; യുവതിയെ ഭര്‍തൃപിതാവ് വെടിവച്ച് കൊന്നു
author img

By

Published : Apr 15, 2022, 8:42 PM IST

താനെ : പ്രഭാതഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍തൃപിതാവ് വെടിവച്ച് കൊന്നു. റാബോഡി പ്രദേശത്തെ താമസക്കാരിയായ 42 കാരിയാണ് കൊല്ലപ്പെട്ടത്. ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. ഇവരുടെ വയറിലാണ് വെടിയേറ്റത്. പ്രതിയായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം വിളമ്പാത്തത്താണ് പ്രകോപനത്തിന് കാരണമെന്ന് പ്രതിയുടെ മറ്റൊരു മരുമകള്‍ പറഞ്ഞു. ഇതോടെ റിവോള്‍വര്‍ പുറത്തെടുത്ത പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രതി വീട്ടില്‍ നിന്നും രക്ഷപെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.