ETV Bharat / bharat

ഭൂമി തർക്കത്തിനിടെ ബലാത്സംഗക്കേസിൽ കുടുക്കാൻ ശ്രമം ; യുവതിക്ക് 10 വർഷം തടവ്

author img

By

Published : Dec 23, 2021, 10:47 PM IST

13 വർഷം മുമ്പ് 2008ലാണ് യുവതി നാല് പേർക്കെതിരെ ബലാത്സംഗം ആരോപിച്ച് സിരാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

Woman sentenced for filing false rape case Rajgarh  Attempt to trap in rape case due to land dispute  ബലാത്സംഗം കള്ളക്കേസ് നൽകിയ യുവതിക്ക് തടവ്  രാജ്‌ഗഢ് യുവതിക്ക് 10 വർഷം തടവ്  മധ്യപ്രദേശ് രാജ്ഗഡ്  സിരാപൂർ പൊലീസ് സ്റ്റേഷൻ
ഭൂമി തർക്കത്തിന് ബലാത്സംഗക്കേസിൽ കുടുക്കാൻ ശ്രമം; യുവതിക്ക് 10 വർഷം തടവ് വിധിച്ച് കോടതി

രാജ്‌ഗഡ് : മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിൽ ബലാത്സംഗത്തിന് കള്ളക്കേസ് നൽകിയ യുവതിക്ക് 10 വർഷം തടവും 2000 രൂപ പിഴയും വിധിച്ച് കോടതി. 13 വർഷം മുമ്പ് 2008ലാണ് യുവതി നാല് പേർക്കെതിരെ ബലാത്സംഗം ആരോപിച്ച് സിരാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ALSO READ:ഭാര്യയ്‌ക്കൊപ്പം വിനോദയാത്ര പോകാന്‍ ബൈക്ക് മോഷണം ; യുവാവ് പിടിയിൽ

തുടർന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ യുവതി കള്ളക്കേസ് നൽകിയതാണെന്ന സത്യം വെളിപ്പെടുത്തുകയായിരുന്നു. കുറ്റാരോപിതരുമായി ഭൂമി ഇടപാട് സംബന്ധിച്ച് തർക്കം ഉള്ളതിനാലാണ് ഇവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും യുവതി കോടതിയിൽ പറഞ്ഞു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി രാഘവേന്ദ്ര ശ്രീവാസ്തവ കുറ്റാരോപിതരെ വെറുതെ വിടുകയും യുവതിക്ക് 10 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

കേസ് തെളിയിക്കാൻ യുവതിക്ക് രണ്ടുതവണ കോടതി അവസരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റാരോപിതരെ വെറുടെ വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.