ETV Bharat / bharat

കുഞ്ഞിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുമെന്ന് ഭീഷണി, ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേർ പിടിയില്‍ - ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു

ട്രെയിൻ അലിപുർദ്വാർ ജംഗ്ഷനിൽ എത്തിയ ഉടന്‍ തന്നെ പീഡനത്തിന് ഇരയായ യുവതി റെയിൽവേ പൊലീസിന്‍റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും സഹായം തേടുകയും പരാതി നല്‍കുകയും ചെയ്തു. ട്രെയിനില്‍ സുരക്ഷ ഗാർഡുകളില്ലാത്തതിനാല്‍ സഹായം തേടാനായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Woman raped on a moving train in Alipurduar  യുവതിയെ ബലാത്സംഗം ചെയ്തു  രണ്ടുപേർ പിടിയില്‍  Alipurduar  അലിപുർദുവാർ  സിഫാങ് എക്‌സ്‌പ്രസ്  Sifang Express  ക്രൂരമായ ബലാത്സംഗം  Brutal rape  rape  നടപടികള്‍ സ്വീകരിക്കും  Actions will be taken  റെയിൽവേ  Railway  ട്രെയിന്‍  train  woman raped  റെയിൽവേ പോലീസ്  Railway Police  ഭീഷണിപ്പെടുത്തി  ഡിവിഷണൽ റെയിൽവേ മാനേജർ  ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു  ബലാത്സംഗം
Woman raped
author img

By

Published : Aug 7, 2023, 3:57 PM IST

അലിപുർദ്വാർ (പശ്‌ചിമ ബംഗാൾ) : രാജ്യത്താകെ ട്രെയിനുകളിലെ സുരക്ഷ വീഴ്‌ച വലിയ രീതിയില്‍ ചർച്ചയാകുന്ന കാലമാണിത്. അതില്‍ തന്നെ ട്രെയിനുകളില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അനുദിനം വർധിച്ചു വരികയുമാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് പശ്‌ചിമ ബംഗാളിലെ അലിപുർദ്വാറില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. അലിപുർദ്വാറിലേക്കുള്ള സിഫാങ് എക്‌സ്‌പ്രസിൽ ശനിയാഴ്ച (06.08.23) ഉച്ചയോടെയാണ് സംഭവം നടന്നത്.

യുവതി കുട്ടിയുമായി അലിപുർദ്വാറിലേക്ക് പോകുമ്പോഴാണ് ക്രൂരകൃത്യം നടന്നത്. ട്രെയിൻ അസമിലെ ഫക്കിരാഗ്രാമിൽ എത്തിയതോടെ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങുകയും കമ്പാർട്ടുമെന്റുകൾ കാലിയാവുകയും ചെയ്തു. ഈ സമയത്താണ് പ്രതികൾ യുവതിയുടെ കമ്പാർട്ട്മെന്‍റില്‍ എത്തിയത്. ആദ്യം പ്രതികൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു.

എന്നാല്‍ പ്രതികൾ കൂടുതല്‍ അക്രമാസക്തരാവുകയും അടിയ്ക്കുകയും ചെയ്തതായും തുടർന്ന് പ്രതികളായ യുവാക്കൾ രണ്ടുപേരും ചേർന്ന് യുവതിയെ കെട്ടിയിടുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കുട്ടിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി പീഡനത്തിന് ഇരയായ യുവതി പറയുന്നു.

ട്രെയിൻ അലിപുർദ്വാർ ജംഗ്ഷനിൽ എത്തിയ ഉടന്‍ തന്നെ പീഡനത്തിന് ഇരയായ യുവതി റെയിൽവേ പൊലീസിന്‍റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും സഹായം തേടുകയും പരാതി നല്‍കുകയും ചെയ്തു. ട്രെയിനില്‍ സുരക്ഷ ഗാർഡുകളില്ലാത്തതിനാല്‍ സഹായം തേടാനായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടനടി തിരച്ചിൽ ആരംഭിക്കുകയും അസമിലെ കൊക്രജാർഗഡ് സ്വദേശികളായ നൈനൽ അബ്ദുൾ (25), മൈനുൽ ഹഖ് (26) എന്നിവരെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് ഈ വിഷയത്തില്‍ അതിവേഗം നടപടി എടുത്ത് പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തതതായും ആർപിഎഫിന്റെ അലിപുർദ്വാർ ഡിവിഷൻ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ ദീപക് കുമാർ ചൗധരി പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഇല്ലാതാക്കാന്‍ വേണ്ട കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അലിപുർദ്വാർ ഡിവിഷണൽ റെയിൽവേ മാനേജർ അമർജിത് ഗൗതം പറഞ്ഞു.

സുരക്ഷയില്‍ ആശങ്ക: ഈ സംഭവത്തെ തുടർന്ന് ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ്. ചില ട്രെയിൻ റൂട്ടുകളിൽ സുരക്ഷ സംവിധാനങ്ങളും ജീവനക്കാരും ഇല്ലാത്തത് യാത്രക്കാർക്ക് പ്രത്യേകിച്ച് ഒറ്റയ്‌ക്കോ കുട്ടികളുമായോ യാത്ര ചെയ്യുന്ന സ്ത്രീകൾകളുടെ സുരക്ഷയില്‍ വലിയ വീഴ്ച സംഭവിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടികൾ വേണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

also read: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ: മാർഗ നിർദേശങ്ങൾ സമർപ്പിക്കാന്‍ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി

also read : നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; റിട്ടയേർഡ് സൈനികൻ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.