വിജയവാഡ: ആന്ധ്രപ്രദേശിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായി. കൃഷ്‌ണ ജില്ലയിലെ പള്ളിപ്പാലം ബീച്ചിലാണ് സംഭവം. മദ്യപിച്ചെത്തിയ സംഘമാണ് അതിക്രമത്തിന് പിന്നിൽ. ബീച്ചിലെത്തിയ യുവതിയേയും സുഹൃത്തിനെയും പിന്തുടർന്ന സംഘം ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
തുടർന്ന് ആണ്‍ സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ ക്രൂര പീഡനത്തിനരയാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നൽകുന്ന വിവരം.