മുംബൈ: തലക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന നക്സൽ യുവതി മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയിൽ കീഴടങ്ങി. 20കാരിയായ കരിഷ്മ എന്ന സവിത നരോതി നക്സൽ ഗ്രൂപ്പായ ഛാട്ഗാവൊൺ ദലാം അംഗമായിരുന്നു. സവിത നരോതി ഛത്തീസ്ഗഡ് കാങ്കർ സ്വദേശിനിയാണ്.
Read more: ഛത്തീസ്ഗഡിൽ 13 നക്സലുകൾ കീഴടങ്ങി
അടുത്തിടെ നടന്ന പൊലീസ്-നക്സൽ ഏറ്റുമുട്ടലുകളിൽ യുവതി പങ്കാളിയായിരുന്നു. പൊലീസിൻ്റെ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ 2019 നും 2021 നും ഇടയിൽ 38 നക്സലുകൾ ഇതുവരെ കീഴടങ്ങി എന്നും പൊലീസ് പറഞ്ഞു.