ETV Bharat / bharat

'ബുള്ളി ബായ്' ആപ്പിന്‍റെ മുഖ്യ സൂത്രധാര? യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു - മുസ്ലീം സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിച്ച ബുള്ളി ബായ് ആപ്പ്

ഉത്തരാഖണ്ഡിൽ വച്ച് മുംബൈ പൊലീസിന്റെ സൈബർ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആപ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ഇവരാകാമെന്നാണ് പൊലീസിന്‍റെ നിഗമനം

Woman mastermind behind Bulli Bai app  mastermind behind the Bulli Bai app arrested  മുസ്ലീം സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിച്ച ബുള്ളി ബായ് ആപ്പ്  ബുള്ളി ബായ് ആപ്പിനെതിരെയുള്ള പരാതിയില്‍ അറസ്റ്റ്
'ബുള്ളി ബായ്' ആപ്പിന്റെ മുഖ്യ സൂത്രധാരയെന്ന് സംശയം; സ്ത്രീയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Jan 4, 2022, 4:43 PM IST

മുംബൈ: മുസ്‌ലിം സ്ത്രീകള്‍ വില്പനയ്ക്ക് എന്ന തരത്തില്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച 'ബുള്ളി ബായ്' ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിൽ വച്ച് മുംബൈ പൊലീസിന്റെ സൈബർ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ഇവരാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

പ്രതിയെ ഉത്തരാഖണ്ഡില്‍ കോടതിയില്‍ ഹാജരാക്കിയെ ശേഷം മുബൈയിലേക്ക് കൊണ്ടുവരും. 21കാരനായ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവതിയും യുവാവും തമ്മില്‍ ഇന്‍സ്റ്റാഗ്രാം വഴി സുഹൃത്തുക്കളായിരുന്നു. ആപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വിശാല്‍ ഡിസംബര്‍ 31ന് തന്‍റെ പേര് മാറ്റി സിഖ് പേര് നല്‍കിയിരുന്നു. ബംഗളൂരുവില്‍ നിന്നാണ് വിശാലിനെ അറസ്റ്റ് ചെയ്ത് മുംബൈയില്‍ എത്തിച്ചത്.

Also Read: എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം

പേര് വെളിപ്പെടുത്താത്ത വ്യക്തിയുടെ പരാതിയില്‍ മുംബൈ പൊലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗിറ്റ ഹബ്ബ് ആപ്പിന്‍റെ ബുള്ളി ഭായ് സംവിധാനം വഴിയാണ് മുസ്‌ലിം സ്ത്രീകളെ വില്പനയ്ക്ക് എന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.