ആഗ്ര (യുപി) : പുരുഷന്മാരോട് ഫോണില്‍ സംസാരിക്കുന്നു എന്നാരോപിച്ച് വിവാഹിതയായ മകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി വയോധിക (Woman Lodges FIR Against Daughter). മകള്‍ക്ക് ദുശ്ശീലങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അവളുടെ ഭര്‍ത്താവ് വിവാഹ മോചനം ചെയ്യുകയായിരുന്നു എന്നും വയോധിക പരാതിയില്‍ പറയുന്നു. പരാതി ഉന്നയിച്ച വിവരമറിഞ്ഞാല്‍, പിതാവിന്‍റെ ഒത്താശയോടെ മകള്‍ തന്നെ അപകടപ്പെടുത്തുമെന്ന് ഭയക്കുന്നതായും അവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
മകള്‍ അപരിചിതരുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നു (Phone talk with unknown men). അവള്‍ വീടിന്‍റെ അന്തരീക്ഷം നശിപ്പിച്ചു - യുവതിയുടെ അമ്മ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ന്യൂ ആഗ്ര പൊലീസ് സ്റ്റേഷനിലാണ് മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് അടുത്തുള്ള ഒരു യുവാവിനൊപ്പം മകള്‍ നാടുവിടുകയായിരുന്നു എന്ന് വയോധിക പറഞ്ഞു. എന്നാല്‍ യുവാവ് പ്രണയിച്ച് വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞ് യുവതി വൈകാതെ തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ യുവതിക്കായി മറ്റൊരു വിവാഹാലോചന കൊണ്ടുവന്നു. രാജസ്ഥാനിലെ ജോധ്‌പൂരില്‍ വച്ച് ആ യുവാവുമായി യുവതിയുടെ വിവാഹം നടക്കുകയും ചെയ്‌തു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. പിന്നീട് ഈ ബന്ധം വഷളാവുകയും യുവതി മറ്റൊരു യുവാവിനൊപ്പം നാടുവിടുകയും ചെയ്‌തു.
തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ വിവാഹ മോചനം ചെയ്‌തത്. പിന്നീട് യുവതി മടങ്ങിയെത്തി മാതാപിതാക്കള്‍ക്കൊപ്പം താമസം ആരംഭിച്ചു. കുട്ടിയും ഇവര്‍ക്കൊപ്പമാണ്. അതേസമയം മകളുടെ ദുശ്ശീലങ്ങള്‍ക്ക് പിതാവ് കൂട്ടുനില്‍ക്കുകയാണെന്നും വയോധിക പരാതിയില്‍ പറയുന്നുണ്ട്.
മകള്‍ തെറ്റായ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നു. ആ പണം പിതാവിന് മദ്യപിക്കാന്‍ നല്‍കും. മകളുടെ ദുശ്ശീലങ്ങള്‍ തിരുത്താന്‍ പറയുന്നതിന് പകരം പിതാവ് അവളെ പിന്തുണയ്‌ക്കുകയാണ് - വയോധിക പരാതിയില്‍ പറയുന്നു.