ജയ്‌സാൽമീർ (രാജസ്ഥാൻ) : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച് ഗുണ്ട നേതാവ്. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം. പ്രദേശത്തെ ഗുണ്ട നേതാവായ പുഷ്പേന്ദ്ര സിങും സംഘവുമാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. ശേഷം ഇയാൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി വിവാഹം കഴിക്കുകയും കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും വലം വയ്‌ക്കുകയും ചെയ്‌തു.
പെണ്‍കുട്ടിയെ പുഷ്പേന്ദ്ര സിങ് കൈകളിൽ എടുത്തുയർത്തി അഗ്‌നിക്ക് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതും ഇവർ നിലവിളിച്ച് കരയുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി വനിത കമ്മീഷൻ ചെയർപേഴ്‌സണ്‍ സ്വാതി മലിവാൾ വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
'ജയ്‌സാൽമീറിലെ മാധ്യമങ്ങളാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരു പെൺകുട്ടിയെ പൊതുസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ എത്തിയിട്ട് നിർബന്ധിച്ച് വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് വളരെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ്. അശേക് ഗെലോട്ട് ജി വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുക', സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.
-
मीडिया द्वारा ये वीडियो जैसलमेर का बताया जा रहा है। रिपोर्ट्स के अनुसार एक लड़की को सरेआम किडनैप करके एक बंजर वीराने में आग जलाकर उसके साथ ज़बरदस्ती शादी कर ली। ये बेहद चौंकाने वाली और डराने वाली घटना है। @AshokGehlot51 जी मामले की जाँच कर कार्यवाही करें। pic.twitter.com/mZee4oJgSy
— Swati Maliwal (@SwatiJaiHind) June 6, 2023 " class="align-text-top noRightClick twitterSection" data="
">मीडिया द्वारा ये वीडियो जैसलमेर का बताया जा रहा है। रिपोर्ट्स के अनुसार एक लड़की को सरेआम किडनैप करके एक बंजर वीराने में आग जलाकर उसके साथ ज़बरदस्ती शादी कर ली। ये बेहद चौंकाने वाली और डराने वाली घटना है। @AshokGehlot51 जी मामले की जाँच कर कार्यवाही करें। pic.twitter.com/mZee4oJgSy
— Swati Maliwal (@SwatiJaiHind) June 6, 2023मीडिया द्वारा ये वीडियो जैसलमेर का बताया जा रहा है। रिपोर्ट्स के अनुसार एक लड़की को सरेआम किडनैप करके एक बंजर वीराने में आग जलाकर उसके साथ ज़बरदस्ती शादी कर ली। ये बेहद चौंकाने वाली और डराने वाली घटना है। @AshokGehlot51 जी मामले की जाँच कर कार्यवाही करें। pic.twitter.com/mZee4oJgSy
— Swati Maliwal (@SwatiJaiHind) June 6, 2023
റിപ്പോർട്ടുകൾ അനുസരിച്ച് വരുന്ന ജൂണ്‍ 12നാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിപ്പിച്ച് നൽകണം എന്നാവശ്യപ്പെട്ട് പുഷ്പേന്ദ്ര ഇവരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെണ്‍കുട്ടിയും വീട്ടുകാരും ഇതിന് തയ്യാറായില്ല.
ഇതിന് പിന്നാലെ ജൂണ്‍ ഒന്നിന് ഇയാൾ 12 ഓളം വരുന്ന ഗുണ്ടകളുമായി ജയ്‌സാൽമീറിലെ മോഹൻഗഡ് ഏരിയയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും ഇവിടെ നിന്ന് പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് ഇവർ പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുള്ള മരുഭൂമിയുടെ ഭാഗത്ത് കൊണ്ടുപോവുകയും അവിടെ വച്ച് ബലമായി വിവാഹം കഴിക്കുകയും ചെയ്‌തു.
ശേഷം പെണ്‍കുട്ടിയെ കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും ഏഴ് വട്ടം വലം വയ്‌ക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോയും ഇവർ തന്നെ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കൾ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്‌തു.
നടപടിയെടുക്കാതെ പൊലീസ് : അതേസമയം മോചിപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ഇന്ന് ജില്ല കലക്‌ടറുടെ ഓഫിസിൽ പ്രതിഷേധിച്ചു.
സംഭവത്തിന് ശേഷവും പ്രതികളെല്ലാം സ്വതന്ത്രമായി പ്രദേശത്ത് വിഹരിക്കുകയാണെന്നും പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി മുഴക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ കലക്‌ട്‌റേറ്റിന് മുന്നിൽ സമരമിരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.