തിരുപ്പൂർ : തമിഴ്‌നാട്ടിലെ വാവിപാളയത്ത് അമ്മയേയും മക്കളേയും കുത്തിക്കൊലപ്പെടുത്തി. 38 വയസുകാരി മുത്തുമാരി ആണ്‍മക്കളായ ധർനിഷ്, നിതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുത്തുമാരിയുടെയും മക്കളുടെയും നിലവിളി കേട്ട് അയൽവാസികള്‍ ഓടിയെത്തിയെങ്കിലും മൂവരും മരിച്ചിരുന്നു.
തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. കത്തിയുമായി ഒരാള്‍ മുത്തുമാരിയുടെ വീട്ടിൽ നിന്ന് ഓടി പോവുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. തിരുവാരൂർ സ്വദേശിനിയായ മുത്തുമാരിയും മക്കളും 15 ദിവസങ്ങള്‍ക്ക് മുമ്പാണ് വസ്‌ത്ര നിർമാണ ശാലയിലെ ജോലിക്കായി തിരുപ്പൂരിൽ എത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.