ശ്രീനഗര്‍ : ജമ്മു കശ്‌മീരില്‍ ലാന്‍ഡ് മൈന്‍ സ്ഫോടനത്തില്‍ 18 കാരിക്ക് പരിക്ക്. ഉറി സെക്‌ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ഹത്‌ലുംഗ ഉറി സ്വദേശി മസൂമ ഭാനോവിനാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
Also read: യൂട്യൂബറെ ആക്രമിച്ച കേസ് : ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികള്‍ മാർച്ച് 3ന് ഹാജരാകാൻ സമൻസ്
മസൂമ ഭാനോ കാലികളെ മേയ്‌ക്കുകയായിരുന്നുവെന്നും,മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന ലാന്‍ഡ് മൈനില്‍ അറിയാതെ ചവിട്ടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ യുവതിയുടെ കാലിന് പരിക്കേറ്റു. ഇവരെ ഉറിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.