ETV Bharat / bharat

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്‌റ്റിൽ - woman gang raped

ബെല്‍ഗാവിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

belagavi gang rape  ബെലഗാവി കൂട്ട ബലാത്സംഗം  കർണാടകയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു  കർണാടകയിൽ കൂട്ട ബലാത്സംഗം  karnataka crime news  woman gang raped in belagavi  കൂട്ട ബലാത്സംഗം  കര്‍ണാടക ബലാത്സംഗം അറസ്റ്റ്  യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു  woman gang raped  belagavi
വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ; യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്‌റ്റിൽ
author img

By

Published : Sep 7, 2022, 3:20 PM IST

ബെംഗളൂരു: കർണാടകയിലെ ബെല്‍ഗാവിൽ സുഹൃത്തുക്കളായ രണ്ടുപേര്‍ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതായി പരാതി. സംഭവത്തില്‍ ബെലഗാവ് സ്വദേശികളായ യല്ലപ്പ നായിക്ക്, ദുര്‍ഗേഷ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബെല്‍ഗാവി ജില്ലയിലെ ബൈല്‍ഹോംഗല്‍ താലൂക്കിലെ ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

യുവതി തന്നെയാണ് ബെല്‍ഗാവി മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് അനിഗോളയിലെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

നിലവിൽ ബെല്‍ഗാവിലെ മാതാപിതാക്കളുടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. എസ്‌ഐ വിത്തല ഹവന്നവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു.

Also read: ഒന്‍പത് വയസുകാരിയെ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കി ; മധ്യവയസ്‌കര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.