കൃഷ്‌ണ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയില്‍ ബീച്ചില്‍ വച്ച് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. കൃഷ്‌ണ തുറമുഖ മേഖലയിലെ പല്ലിപലേം ബീച്ചിലാണ് ക്രൂര കൃത്യം നടന്നത്. ആണ്‍ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി.
ബീച്ചിലുണ്ടായിരുന്ന മദ്യപ സംഘം ഇവരെ പിന്തുടരുകയും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവ വിവരം യുവതി സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് കൃഷ്‌ണ പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
Also read: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; മുഖ്യപ്രതി അറസ്റ്റിൽ