ETV Bharat / bharat

'ലൈംഗിക പീഡനത്തിന് ഒത്താശ ചെയ്‌ത വനിതയ്‌ക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്താം' : നിര്‍ണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി - ജസ്‌റ്റിസ് ശേഖർ കുമാർ യാദവ്

ബലാത്സംഗക്കുറ്റത്തിന് കൂട്ടുനിന്ന സ്‌ത്രീയെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ഡി പ്രകാരം കൂട്ടബലാത്സംഗം എന്ന കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാമെന്ന് അലഹബാദ് ഹൈക്കോടതി

rape case  gang rape  gang rape case  gang rape case allahabad hc  allahabad high court  woman facilitating rape prosecuted for gang rape  gang rape case accused woman  allahabad hc order in gang rape  up rape case  അലഹബാദ് ഹൈക്കോടതി  കൂട്ടബലത്സംഗം  ബലാത്സംഗത്തിന് കൂട്ടുനിന്ന സ്‌ത്രീക്കെതിരെ കേസ്  കൂട്ടബലാത്സംഗക്കേസിൽ അലഹബാദ് ഹൈക്കോടതി  അലഹബാദ്  അലഹബാദ് ഹൈക്കോടതി ഉത്തരവ്  ജസ്‌റ്റിസ് ശേഖർ കുമാർ യാദവ്  ബലാത്സംഗക്കുറ്റം
അലഹബാദ് ഹൈക്കോടതി
author img

By

Published : Feb 14, 2023, 11:05 AM IST

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) : ലൈംഗിക പീഡനത്തിന് ഒത്താശ ചെയ്‌ത സ്‌ത്രീക്കെതിരെ കൂട്ടബലാത്സംഗക്കുറ്റത്തിന് കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. 2015 ജൂണിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിന്‍റെ വിചാരണക്കിടെയാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് ശേഖർ കുമാർ യാദവിന്‍റെ ബഞ്ചിന്‍റേതാണ് ഉത്തരവ്.

ആരോപണ വിധേയയായ സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന എതിർഭാഗത്തിന്‍റെ വാദം നിരസിച്ചുകൊണ്ടായിരന്നു കോടതിയുടെ പരാമർശം. ഐപിസി 375 മുതൽ 376ഇ വരെയുള്ള വകുപ്പുകളും 2013-ലെ ഭേദഗതി ചെയ്‌ത വ്യവസ്ഥകളും പരിശോധിച്ച ശേഷം, ഒരു സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നും അതിനാൽ കൂട്ടബലാത്സംഗത്തിന് അവരെ വിചാരണ ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു അപേക്ഷകയുടെ അഭിഭാഷകന്‍റെ വാദം.

ലൈംഗിക പീഡനത്തിന് കൂട്ടുനിന്നാൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ഡി പ്രകാരം 'കൂട്ടബലാത്സംഗം' എന്ന കുറ്റത്തിന് വിചാരണ ചെയ്യാമെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കെടുത്തവരില്‍ ഒരാളെങ്കിലും ഇരയെ പീഡിപ്പിച്ചാൽ എല്ലാ പ്രതികളും സമാന കുറ്റം ചുമത്തപ്പെടാന്‍ അര്‍ഹരാണെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.