ETV Bharat / bharat

ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു ; യുവതിക്ക് ദാരുണാന്ത്യം

യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

woman electrocuted while charging electric bike  maharashtra electric bike shock death  woman electrocuted to death in maharashtra  maharashtra woman dies of electric shock  ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേ  ഇലക്‌ട്രിക് ബൈക്ക് ഷോക്ക് മരണം  ഷോക്കേറ്റ് യുവതി മരിച്ചു  മഹാരാഷ്‌ട്ര ഇലക്‌ട്രിക് ബൈക്ക് ഷോക്ക് മരണം
ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം
author img

By

Published : May 22, 2022, 10:14 PM IST

കരാട് (മഹാരാഷ്‌ട്ര): ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ കരാടിലാണ് സംഭവം. മഹോപ്രെ സ്വദേശി ശിവാനി അനില്‍ പട്ടീല്‍ (23) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - ശിവാനി ഇലക്‌ട്രിക് ബൈക്ക് ആണ് ഉപയോഗിക്കുന്നത്. വെള്ളിയാഴ്‌ച പുറത്ത് പോകാനായി ബൈക്ക് പരിശോധിച്ചപ്പോള്‍ ചാര്‍ജ് കുറവാണെന്ന് മനസിലായി. തുടര്‍ന്ന് ബൈക്കിന്‍റെ ബാറ്ററി ഊരി വീടിനകത്ത് ചാർജ് ചെയ്യുകയായിരുന്നു.

Also read: ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക്

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ ശിവാനിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ശിവാനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരാട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.