ETV Bharat / bharat

പെണ്‍കുട്ടി ശ്രമിച്ചത് ടെറസില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് ഊര്‍ന്നിറങ്ങാന്‍, സാരി കീറി താഴേക്കുപതിച്ചു ; ദാരുണാന്ത്യം

author img

By

Published : Jun 11, 2022, 12:43 PM IST

സാരി ഉപയോഗിച്ച് ടെറസില്‍ നിന്ന് മൂന്നാം നിലയുടെ ബാല്‍ക്കണിയിലേക്ക് ഇറങ്ങി പുറത്തെ വാതില്‍ വഴി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം

ചെന്നൈ യുവതി മരണം  യുവതി ടെറസില്‍ നിന്ന് താഴെ വീണ് മരിച്ചു  chennai civil service aspirant death  chennai woman dies after falling off building  tamil nadu woman death latest  മൂന്നാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു
കാമുകന്‍ ഫോണ്‍ എടുത്തില്ല, മൂന്നാം നിലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ : ടെറസില്‍ നിന്ന് സാരി ഉപയോഗിച്ച് ബാല്‍ക്കണിയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പാര്‍പ്പിട സമുച്ചയത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ ജാം ബസാർ കണ്ണഭന്‍ സ്‌ട്രീറ്റില്‍ താമസിക്കുന്ന നാമക്കല്‍ സ്വദേശി മഖില്‍മതിയാണ് മരിച്ചത്. നുങ്കാമ്പക്കത്തെ ട്രെയിനിങ് സെന്‍ററില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടുകയായിരുന്നു ഇരുപത്തിയഞ്ചുകാരിയായ യുവതി.

സംഭവ ദിവസം യുവതിയുടെ സുഹൃത്ത് രാജ്‌കുമാര്‍ മഖില്‍മതിയുടെ വീട്ടിലെത്തിയിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടി യുവാവ് ഉറങ്ങാന്‍ കിടന്നു. സായാഹ്ന ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയ മഖില്‍മതിക്ക്, വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ വീടിനുള്ളില്‍ പ്രവേശിക്കാനായില്ല.

അപകടം സാരി ഉപയോഗിച്ച് താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ : രാജ്‌കുമാറിനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും യുവാവ് ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് യുവതി സാരി ഉപയോഗിച്ച് മൂന്നാം നിലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് ഇറങ്ങി പുറത്തെ വാതില്‍ വഴി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ സാരി കീറി മഖില്‍മതി മൂന്നാം നിലയില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

Also read: Video | പുറത്തിറങ്ങിയത് ഭക്ഷണം വാങ്ങാന്‍, ഓടുന്ന ട്രെയിനില്‍ തിരികെ കയറുന്നതിനിടെ കാല്‍വഴുതി ; അധ്യാപികയ്ക്ക്‌ ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഖില്‍മതി തല്‍ക്ഷണം മരിച്ചു. ജാം ബസാർ പൊലീസ് എത്തി യുവതിയുടെ മൃതദേഹം റായിപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അഡയാറില്‍ താമസിക്കുന്ന രാജ്‌കുമാര്‍ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്ന മഖില്‍മതിയെ ബസ്‌ സ്റ്റാന്‍റില്‍ കൊണ്ടുവിടാനാണ് ഇയാള്‍ എത്തിയത്. വീട്ടിലെത്തിയപ്പോള്‍ ക്ഷീണം മൂലം ഉറങ്ങിപ്പോയെന്നും വാതിലില്‍ യുവതി തട്ടിയത് കേട്ടില്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.