ഉത്തരാഖണ്ഡ്: ഉത്തരകാശിയില്‍ ഹോംസ്‌റ്റേയിലെ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉടമയും പാചകക്കാരനും അറസ്റ്റില്‍. യുവതി മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്‌തതാണെന്ന പൊലീസ് വിലയിരുത്തലിന് പിന്നാലെ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. നവംബര്‍ ഒന്നിനാണ് ഉത്തരകാശിയിലെ കഫാലൗൺ ഗ്രാമത്തിലെ ഹോംസ്‌റ്റേയിലെ മുറിയില്‍ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ കുടുംബം ദുരൂഹത ആരോപിച്ചെങ്കിലും പൊലീസ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങാതെ കുടുംബം ബഹളം വച്ചു (Senior Sub Inspector Rajesh Kumar). പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ ഉത്തരകാശി പൊലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവംശി സ്ഥലത്തെത്തുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്‌തു. അഞ്ച് ദിവസത്തിനകം കേസില്‍ അന്വേഷണം തീര്‍പ്പാക്കുമെന്നും അറിയിച്ചു. ഇതോടെയാണ് കുടുംബം യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് (Uttarkashi News Updates).
യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പാചകക്കാരനും ഹോംസ്റ്റേ ഉടമയ്‌ക്കും എതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയര്‍ സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു (Resort In Kafalaun Village).
കേസില്‍ അറസ്റ്റിലായ ഇരുവര്‍ക്കും പുറമെ മറ്റൊരാളെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മാര്‍ട്ട റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ലെന്നും എന്നാല്‍ കുടുംബത്തിന്‍റെയും ഗ്രാമവാസികളുടെ ആവശ്യപ്രകാരം ആന്തരാവയവങ്ങള്‍ അടക്കം ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി മുഴുവന്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണെന്നും സൂപ്രണ്ട് യദുവംശി പറഞ്ഞു.