ETV Bharat / bharat

അക്രമികളെ ചെരുപ്പുകൊണ്ട് അടിച്ചൊതുക്കി യുവതി, ഒടുവിൽ കാലിൽ വീണ് ക്ഷമാപണം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ - അക്രമികളെ ചെരുപ്പൂരി അടിച്ചു

ഏകദേശം അര മണിക്കൂറോളം സ്‌ത്രീ ഇരുവരെയും മർദിച്ചു. ഒടുവിൽ യുവാക്കള്‍ കാലിൽ വീണ് മാപ്പ് പറഞ്ഞപ്പോഴാണ് സ്ത്രീ അടി നിർത്താൻ തയാറായത്

Woman beats up molesters with chappal  Woman beats molesters  madyapradesh Woman attack  യുവതി അക്രമികളെ അടിച്ച്  അക്രമികളെ ചെരുപ്പൂരി അടിച്ചു  യുവതി ശല്യം ചെയ്യാൻ ശ്രമിച്ചു
അക്രമികളെ ചെരുപ്പുകൊണ്ട് അടിച്ചൊതുക്കി യുവതി, ഒടുവിൽ കാലിൽ വീണ് ക്ഷമാപണം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
author img

By

Published : Jun 11, 2022, 3:49 PM IST

ബേതുൽ (മധ്യപ്രദേശ്): ശല്യം ചെയ്‌ത യുവാക്കളെ നടുറോഡിൽ അടിച്ചൊതുക്കി യുവതി. മധ്യപ്രദേശിലെ ബേതുലിലാണ് ശല്യം ചെയ്‌ത യുവാക്കളെ സ്‌ത്രീ ചെരുപ്പ് കൊണ്ട് അടിച്ചൊതുക്കിയത്. ശിവ്‌ദിൻ, സന്തോഷ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മലജ്‌പൂർ, സൊഹ്‌റ ബാഗുദാന എന്നീ യുവാക്കളാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഒറ്റയ്‌ക്ക് വീട്ടിലേക്ക് പോകുമ്പോൾ ലൈംഗികാഭിലാഷത്തോടെ സമീപിച്ച യുവാക്കളെ സ്‌ത്രീ എതിർത്തിരുന്നു. എന്നാൽ അവർ ഒറ്റയ്‌ക്കാണെന്ന് കണ്ട് യുവാക്കൾ വീണ്ടും അവരെ സമീപിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്‌ത്രീ അത് കണ്ട് ഭയന്നില്ല. പകരം അവരുടെ ചെരുപ്പൂരി ഇരുവരെയും അടിക്കുകയാണുണ്ടായത്.

അക്രമികളെ ചെരുപ്പുകൊണ്ട് അടിച്ചൊതുക്കി യുവതി

ഏകദേശം അര മണിക്കൂറോളം യുവതി ഇരുവരെയും മർദിച്ചു. ഒടുവിൽ യുവാക്കള്‍ കാലിൽ വീണ് മാപ്പ് പറഞ്ഞപ്പോഴാണ് സ്ത്രീ അടി നിർത്താൻ തയാറായത്. ദൃക്‌സാക്ഷികളായ ചിലർ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യങ്ങൾ കണ്ട് നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്‌ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.