ETV Bharat / bharat

നടുറോഡില്‍ പൊലീസുകാരെ ചെരിപ്പൂരി അടിച്ച് യുവതി ; കേസ് | Video - നടുറോഡില്‍ പൊലീസുകാരെ ചെരുപ്പുരി അടിച്ചു

ചെരിപ്പൂരി ഹിന വനിത പൊലീസ് കോണ്‍സ്റ്റബിളിനേയും സബ് ഇന്‍സ്‌പെക്ടറേയും അടിക്കുകയായിരുന്നു

Woman assualts police personnel  Woman assualts police personnel with chappals  പൊലീസുകാരെ ചെരുപ്പുരി അടിച്ച യുവതി  നടുറോഡില്‍ പൊലീസുകാരെ ചെരുപ്പുരി അടിച്ചു  പൊലീസുകാരെ മര്‍ദിച്ചു
നടുറോഡില്‍ പൊലീസുകാരെ ചെരുപ്പുരി അടിച്ച യുവതിക്കെതിരെ കേസ്.... Video
author img

By

Published : May 5, 2022, 5:05 PM IST

മീററ്റ് : ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥരെ ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ കേസ്. ടെഹ്‌സില്‍ പ്രദേശത്ത് താമസിക്കുന്ന ഹിനയെന്ന യുവതിക്കെതിരായാണ് പൊലീസ് നടപടി. ബുധനാഴ്ചയാണ് സംഭവം. തന്‍റെ സ്കൂട്ടര്‍ ഹിന പാര്‍ക്കിങ് നിരോധിത മേഖലയില്‍ നിര്‍ത്തിയത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

മഴ പെയ്തതോടെ റോഡില്‍ വാഹനങ്ങളുടെ തിരക്ക് കൂടി. ട്രാഫിക് നിയന്ത്രിക്കാനെത്തിയ പൊലീസ്, സ്കൂട്ടറെടുത്ത് പോകാന്‍ നോക്കിയ ഹിനയെ തടഞ്ഞു. ഇതോടെ ഇവര്‍ പൊലീസിനോട് കയര്‍ക്കുകയായിരുന്നു. ഇവരുടെ മകള്‍ ദേഷ്യപ്പെടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഹിന വഴങ്ങിയില്ല.

നടുറോഡില്‍ പൊലീസുകാരെ ചെരിപ്പൂരി അടിച്ച് യുവതി ; കേസ് | Video

ഇതിനിടെ ചെരിപ്പൂരിയ ഹിന വനിത പൊലീസ് കോണ്‍സ്റ്റബിളിനെയും സബ് ഇന്‍സ്‌പെക്ടറേയും അടിക്കുകയായിരുന്നു. സംഭവം പൊലീസ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കെതിരെ നടപടി എടുക്കാന്‍ എസ്.പി നിര്‍ദ്ദേശിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.