ETV Bharat / bharat

നിസാര പ്രശ്‌നത്തിൽ തർക്കം ; യുവതിയെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം

author img

By

Published : Oct 2, 2022, 8:07 PM IST

സെപ്റ്റംബർ നാലിന് മാലിന്യം കളയാൻ പോയ സ്ത്രീയെ മൂന്ന് പേർ ചേർന്ന് അസഭ്യം പറഞ്ഞിരുന്നു. യുവതിയും തിരിച്ച് പ്രതികരിച്ചു. ഇതിലെ പകയെ തുടർന്ന് ഇവർ ഒക്‌ടോബർ ഒന്നിന് യുവതിയെ ആക്രമിക്കുകയായിരുന്നു

Woman assaulted by men  Woman assaulted by gang in madhya pradesh  madhya pradesh attack against woman  Woman assaulted on trivial issue  Woman assaulted over a tiff on trivial issue  നിസാര പ്രശ്‌നത്തിൽ തർക്കം  മധ്യപ്രദേശിൽ സ്ത്രീയെ ക്രൂരമായി മർദിച്ചു  സ്ത്രീയെ ക്രൂരമായി മർദിച്ച് മൂന്ന് പുരുഷന്മാർ  സ്ത്രീയ്ക്ക് മർദനം  ഡിയോർദ പൊലീസ്  അസഭ്യം
നിസാര പ്രശ്‌നത്തിൽ തർക്കം; മധ്യപ്രദേശിൽ സ്ത്രീയെ ക്രൂരമായി മർദിച്ച് മൂന്ന് പുരുഷന്മാർ

ടികാംഗഡ് (മധ്യപ്രദേശ്) : ടികാംഗഡിലെ ഹത ഗ്രാമത്തിൽ നിസാര പ്രശ്‌നത്തിന്‍റെ പേരിൽ മൂന്ന് പേർ ചേർന്ന് സ്ത്രീയെ ആക്രമിക്കുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രഞ്ജരി കുശ്വാഹ, കമലേഷ് കുശ്വാഹ, രാംകാലി കുശ്വാഹ എന്നിവർ ചേർന്നാണ് സ്ത്രീയെ ആക്രമിച്ചത്. സെപ്റ്റംബർ നാലിന് മാലിന്യം കളയാൻ പോയ സ്ത്രീയെ മൂന്ന് പേരും ചേർന്ന് അസഭ്യം പറഞ്ഞിരുന്നു. യുവതിയും തിരിച്ച് പ്രതികരിച്ചു.

ഇതിലെ പകയെ തുടർന്ന് മൂന്ന് പേരും ചേർന്ന് ഒക്‌ടോബർ ഒന്നിന് യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ കുടുംബാംഗങ്ങൾ ഡിയോർദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവ് പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

തുടർന്ന് പൊലീസ് ഇരുകക്ഷികളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്‌തു. ആക്രമിച്ചവരുടെ പക്കൽ നിന്ന് പണം വാങ്ങിയാണ് സ്ത്രീയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്ന് ഭർത്താവ് ആരോപിക്കുന്നു.

എന്നാൽ ആദ്യം സ്ത്രീയെ ആക്രമിച്ചതിന് എഫ്ഐആർ രജിസ്റ്റർ ചെയ്‌തുവെന്നും പിന്നീട് പ്രതികൾ ഇവർക്കെതിരെ പരാതി നൽകിയെന്നും ഡിയോർദ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അൻഫഷുൽ ഹസൻ പറയുന്നു. ഇതേ തുടർന്നാണ് രണ്ട് കൂട്ടരുടെ പേരിലും കേസ് രജിസ്റ്റർ ചെയ്‌തതെന്നുമാണ് വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.