മാല്‍ഡ (പശ്ചിമ ബംഗാള്‍) : ഭാര്യയേയും മൂന്ന് പെണ്‍മക്കളേയും നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിച്ച് യുവാവ് (Man Forcefully fed pesticide For Woman and 3 daughters). ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്‍റെ ക്രൂരത. പശ്ചിമ ബംഗാളിലെ ഗജോൾ (Gajol) സബ് ഡിവിഷനിലെ ഗോസാനിബാഗ് (Gosanibagh Village In West Bengal Malda) ഗ്രാമത്തിലാണ് സംഭവം (Woman and Daughters fed pesticide In West Bengal Malda).
ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പിതാവ് : 12 വര്‍ഷം മുന്‍പായിരുന്നു തന്‍റെ മകള്‍ കുറ്റാരോപിതനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹ ശേഷം ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടായി. ആണ്‍ കുഞ്ഞിനെ വേണമെന്നായിരുന്നു മരുമകന്‍റെ ആഗ്രഹം.
എന്നാല്‍, ഇത് സാധ്യമാകാതെ വന്നതോടെ ഇയാള്‍ തന്‍റെ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങി. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ (സെപ്‌റ്റംബര്‍ 18) രാത്രിയില്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും യുവാവ് കീടനാശിനി നല്‍കിയത്. മകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവാവിന്‍റെ പ്രവര്‍ത്തിയെന്നും, കീടനാശിനി കഴിച്ച് ചികിത്സയിലുള്ള യുവതിയുടെ പിതാവ് ആരോപിച്ചു.
തന്‍റെ മകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിക്കുക എന്നതാണ് മരുമകന്‍റെ ലക്ഷ്യം. സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടികളാണ് രാത്രിയില്‍ നടന്ന സംഭവം തന്നെ അറിയിച്ചത്. പിന്നാലെ തന്നെ മകളുടെ വീട്ടിലേക്കെത്തി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചു.
ചികിത്സയിലുള്ള മകള്‍ ഇപ്പോഴും തന്‍റെ ജീവന് വേണ്ടി പോരടിച്ചുകൊണ്ടിരിക്കുകയാണ്. ചെറുമക്കളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്‍റെ ഭാര്യ പെണ്‍മക്കളേയും കൂട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണ് എന്നാണ് സംഭവത്തില്‍ യുവാവിന്‍റെ വിശദീകരണം.
കീടനാശിനി കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയില്‍ ആയ യുവതി നിലവില്‍ മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (Malda Medical Collage Hospital) ചികിത്സയിലാണ്. വീടിന് സമീപത്തെ പ്രാദേശിക ആശുപത്രിയില്‍ നിന്നാണ് ഇവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ (സെപ്‌റ്റംബര്‍ 18) രാത്രിയില്‍ നടന്ന സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗജോൾ പൊലീസ് (Gajol Police) അറിയിച്ചു. പരാതി ലഭ്യമാകുന്ന മുറയ്‌ക്ക് സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.