ETV Bharat / bharat

തമിഴ്നാട് സര്‍ക്കാറിന്‍റെ 'റെംഡെസിവിർ' നയത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

'ജീവന്‍ രക്ഷാ' മരുന്നായി ആളുകള്‍ വിശ്വസിക്കുന്ന റെംഡെസിവിറിന് സംസ്ഥാനത്ത് ആവശ്യക്കാരേറെയാണ്.

Remdesivir  tn government  വ്യാപക പ്രതിഷേധം  റെംഡെസിവിർ  സ്വകാര്യ ആശുപത്രി  കൊവിഡ്  covid
തമിഴ്നാട് സര്‍ക്കാറിന്‍റെ 'റെംഡെസിവിർ' നയത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
author img

By

Published : May 17, 2021, 9:57 PM IST

ചെന്നൈ: റെംഡെസിവിർ മരുന്ന് സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ലഭ്യമാക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് നിരവധിയായ ആളുകള്‍ ചെന്നെെ സ്റ്റേഡിയത്തിന് പുറത്ത് ധര്‍ണ നടത്തി. 'ജീവന്‍ രക്ഷാ' മരുന്നായി ആളുകള്‍ വിശ്വസിക്കുന്ന റെംഡെസിവിറിന് സംസ്ഥാനത്ത് ആവശ്യക്കാരേറെയാണ്.

തുടക്കത്തില്‍ ചെപ്പോക്ക് സ്റ്റേഡിയമുള്‍പ്പെടെ സ്പെഷ്യല്‍ സെന്‍ററുകളിലൂടെ സര്‍ക്കാര്‍ മരുന്ന് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മരുന്നു വാങ്ങുന്നതിനായി ദിവസം മുഴുവനും ആയിരക്കണക്കിന് ആളുകളാണ് സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കാതെ സ്റ്റേഡിയത്തിന് മുന്നിലെത്തിയത്. ഇതൊടെ ഇവിടം മറ്റൊരു സൂപ്പർ സ്പ്രെഡർ തരത്തിലുള്ള പ്രവർത്തനമായി മാറി. ഇക്കാരണത്താലാണ് ആവശ്യത്തിനനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

read more: തമിഴ്നാട്ടിൽ റെംഡെസിവിർ സ്വകാര്യ ആശുപത്രികൾ വഴി നൽകും

നിലവില്‍ വിവിധ സെന്‍ററുകളിലൂടെ മരുന്ന് ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് പ്രതിഷേധമയുര്‍ന്ന് വരാന്‍ ഇടയാക്കിയത്. പ്രതിഷേധക്കാരെ സര്‍ക്കാര്‍ നിലപാട് അറിയിക്കാനും അനുനയിപ്പിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. അതേസമയം സ്വകാര്യ ആശുപത്രിയിൽ മരുന്ന് ശേഖരിക്കുന്നതിന് ഒരു ചട്ടക്കൂട് ഉണ്ടാക്കാനും അതിനായി ഒരു പോർട്ടൽ ആരംഭിക്കാനും സർക്കാർ പദ്ധതികള്‍ രൂപീകരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.