ETV Bharat / bharat

വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നത് തെലുങ്ക് ജനത അംഗീകരിക്കുമോ - വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്

പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്

Visakapattanam Steel plant news  Visakapattanam steel plant  Visakapattanam steel plant privatisation  വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് വാർത്ത  വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്  വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരണം
വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നതിനെ തെലുങ്ക് ജനത അംഗീകരിക്കുമോ
author img

By

Published : Feb 12, 2021, 6:20 PM IST

വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിന് ശിലാസ്ഥാപനം നിര്‍വഹിച്ച് അഞ്ച് ദശാബ്‌ദങ്ങള്‍ കടന്നു പോയിരിക്കുന്നു. തെലുങ്ക് നാട്ടിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള പ്രക്ഷോഭങ്ങളുടേയും പോരാട്ടങ്ങളുടേയും ആത്മാര്‍പ്പണങ്ങളുടേയും ഫലമായി കൈവന്ന ഒരു വ്യവസായ സ്ഥാപനമാണ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. നിരവധി തടസങ്ങള്‍ മറികടന്നു കൊണ്ട് 1992-ലാണ് സ്റ്റീല്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവാണ് ഈ വ്യവസായ ശാല നാടിനു സമര്‍പ്പിച്ചത്. എന്നാല്‍ ഈ വ്യവസായ ശാലയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുവാനുള്ള സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ഉള്‍കൊള്ളുവാന്‍ പ്രയാസം തന്നെയാണ്. പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. 2002-നും 2015-നും ഇടയിലായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വിവിധ വഴികളിലൂടെ 42,000 കോടി രൂപയുടെ വരുമാനമാണ് ഈ പ്ലാന്‍റ് നേടി കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലായി ഈ പ്ലാന്‍റ് നഷ്‌ടത്തിലാകുവാന്‍ ഉണ്ടായ കാരണങ്ങള്‍ മനസ്സിലാക്കുവാന്‍ ഏറെ പ്രയാസമില്ല. അതിനാല്‍ അത്തരം ഒരു പശ്ചാത്തലത്തിന്‍റെ പേരില്‍ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുവാനുള്ള തീരുമാനം ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നു. ഈ സ്റ്റീല്‍ പ്ലാന്‍റിന്‍റെ നിര്‍മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 22,000 ഏക്കറില്‍ കൂടുതല്‍ ഭൂമിയാണ് പൊതു ജന താല്‍പ്പര്യത്തിന്‍റെ പേരില്‍ ഇവിടുത്തെ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. തീരെ കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകരില്‍ നിന്നും ഈ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുക്കല്‍ കാലത്ത് കര്‍ഷകര്‍ക്ക് നല്‍കിയ ഏറ്റവും കൂടിയ വില ഏക്കര്‍ ഒന്നിന് 20,000 രൂപയായിരുന്നു. ഇന്നിപ്പോള്‍ ഏക്കര്‍ ഒന്നിന് അഞ്ച് കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു ആ ഭൂമിയുടെ വില. ഈ പശ്ചാത്തലത്തില്‍ സ്റ്റീല്‍ പ്ലാന്‍റിന്‍റെ മൂല്യം രണ്ടു ലക്ഷം കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്. വിരോധാഭാസമെന്നു പറയട്ടെ ഭൂമി ഏറ്റെടുത്ത കാലത്ത് ഈ മേഖലയില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് നല്‍കിയിരുന്ന നിരവധി വാഗ്‌ദാനങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഒരു സ്റ്റീല്‍ പ്ലാന്‍റ് സ്വയം പര്യാപ്‌തമാകണമെങ്കില്‍ അതിന് സ്വന്തമായി ഇരുമ്പയിര്‍ പാടങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്. 2013-ല്‍ ഖമ്മം ജില്ലയിലെ ബയ്യാരം ഇരുമ്പയിര്‍ ഖനി വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിനു വേണ്ടി നീക്കി വെക്കുമെന്ന് കേന്ദ്ര ഉരുക്കു മന്ത്രാലയം പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ ഇന്നു വരെ ആ പ്രഖ്യാപനത്തിന്മേല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൊതു വിപണിയില്‍ നിന്ന് ടണ്‍ ഒന്നിന് 5,200 രൂപ നല്‍കിയാണ് ഈ പ്ലാന്‍റ് ഇരുമ്പയിര്‍ വാങ്ങുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഈ സ്റ്റീല്‍ പ്ലാന്‍റ് ഉണ്ടാക്കിയിരിക്കുന്ന നഷ്‌ടങ്ങള്‍ക്ക് കാരണക്കാര്‍. സ്വന്തമായി അല്ലെങ്കിൽ ഇളവോടെ ഇരുമ്പയിര്‍ ലഭിക്കുന്ന പാടങ്ങളില്ലെങ്കില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ ഏറ്റെടുത്താല്‍ പോലും ഒരു സ്റ്റീല്‍ പ്ലാന്‍റിന് ലാഭമുണ്ടാക്കുവാന്‍ കഴിയുകയില്ല. 2017ല്‍ പ്രഖ്യാപിച്ച ദേശീയ ഉരുക്കു നയത്തിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഈ സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീരുമാനം മാറ്റി വെച്ചു കൊണ്ട് ഈ സ്റ്റീല്‍ പ്ലാന്‍റിനെ കരുത്തുറ്റതാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരവും സുരക്ഷാ സംവിധാനങ്ങളുമുള്ള 30 കോടി ടണ്‍ ഉരുക്ക് നിര്‍മിക്കുവാനുള്ള കഴിവ് രാഷ്ട്രം ആര്‍ജ്ജിക്കണമെന്നാണ് ദേശീയ ഉരുക്കു നയം വ്യവസ്ഥ ചെയ്യുന്നത്. ഭാരത് മാല, സാഗര്‍ മാല, ജലജീവന്‍ മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന എന്നിങ്ങനെയുള്ള സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികള്‍ക്ക് വേണ്ടി പൊതു മേഖലയിലുള്ള ഉരുക്ക് വ്യവസായ ശാലകളില്‍ നിന്നും ഉരുക്ക് വാങ്ങുവാന്‍ തയ്യാറായി കൊണ്ട് പൊതു മേഖലയെ പുതുജീവന്‍ വെപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ പൊതു മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധി സ്വകാര്യവല്‍ക്കരണം മാത്രമാണോ?

നീതി ആയോഗിന്‍റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവല്‍ക്കരണത്തിന്‍റെ പാത സ്വീകരിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പത്മഭൂഷണ്‍ സാരസ്വത് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലൂടെ എപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒന്നു കണ്ണോടിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഒരു ടണ്‍ ഉരുക്ക് നിര്‍മിക്കുവാനുള്ള യഥാര്‍ഥ ചെലവ് 320 മുതല്‍ 340 വരെ അമേരിക്കന്‍ ഡോളറാണെന്ന് പ്രസ്‌തുത റിപ്പോര്‍ട്ട് വ്യക്തമായും പറയുന്നുണ്ട്. നികുതികള്‍, ചുങ്കങ്ങള്‍, അങ്ങേയറ്റം കൂടുതലായ റോയല്‍റ്റി നിരക്കുകള്‍ (ലോകത്ത് തന്നെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ത്യയിലുള്ളത്), ഗതാഗത ചെലവുകള്‍, പലിശകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെയും ഉരുക്കിന്‍റെ വില പ്രതി ടണ്ണിന് 420 അമേരിക്കന്‍ ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. സ്വന്തമായി ഇരുമ്പയിര്‍ പാടങ്ങളുള്ള സ്റ്റീല്‍ പ്ലാന്‍റുകളുടെ തന്നെ അവസ്ഥ അതാണെങ്കില്‍ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് പോലുള്ള ഒഴുക്കിനെതിരെ നീന്തുന്ന സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട ഉരുക്ക് മുഴുവനും പൊതു മേഖലയിലെ ഉരുക്ക് ശാലകളില്‍ നിന്നും സംഭരിക്കുമെന്ന് 2017 മെയില്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതാണ്. അത്തരം ഒരു തീരുമാനമെടുത്ത ഈ സര്‍ക്കാര്‍ തന്നെ എങ്ങനെയാണ് ഒരു നവരത്‌ന സ്റ്റീല്‍ പ്ലാന്‍റിനെ സ്വകാര്യവല്‍ക്കരിക്കുന്നത്? ഉരുക്കിന്‍റെ വില വന്‍ തോതില്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി സ്വന്തമായി ഇരുമ്പയിര്‍ പാടങ്ങളുള്ള സ്വകാര്യ സ്റ്റീല്‍ പ്ലാന്‍റുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണങ്ങളെ കുറിച്ച് കോമ്പറ്റീഷന്‍ കമ്മിഷന്‍ അന്വേഷണം നടത്തി വരുന്നുണ്ട്. ഒരു കാമധേനു പോലെ കണക്കാക്കാവുന്ന വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിൽ വിശ്വാസത്തിന്‍റെ ജീവവായുവാണ് സർക്കാർ മുതല്‍ മുടക്കേണ്ടത്. സംരക്ഷിക്കുന്നതിന് പകരം അത് വിറ്റു തുലയ്ക്കുന്നത് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് തന്നെ ഒരു കനത്ത തിരിച്ചടിയായിരിക്കും. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിച്ചതിന്‍റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ തന്നെ സാക്ഷ്യം വഹിച്ചിട്ടുള്ള തെലുങ്ക് ജനത വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റിന്‍റെ സ്വകാര്യവല്‍ക്കരണത്തെ അംഗീകരിക്കുവാന്‍ തയ്യാറാവുകയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.