കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരായി പരസ്യമായി വെല്ലുവിളിയുയര്‍ത്തി പശ്ചിമ ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിനെ സംസ്ഥാനത്തു നിന്നും പിഴുതെറിയാൻ താൻ എന്തും ചെയ്യുമെന്ന് സുവേന്ദു പറഞ്ഞു. ബുധനാഴ്ച നടന്ന ബി.ജെ.പിയുടെ ശ്രദ്ധാഞ്ജലി ദിവസ് പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണത്തിന് ബദലായാണ് ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ഭരണകക്ഷി അനുകൂലികള്‍ കൊലപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയെ എം.എൽ.എയല്ലാത്ത മുഖ്യമന്ത്രിയെന്ന് അഭിസംബോധന ചെയ്ത് രൂക്ഷ വിമര്‍ശനമാണ് സുവേന്ദു ഉന്നയിച്ചത്. നന്ദിഗ്രാം നിയമസഭ മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രിക്കെതിരായി അദ്ദേഹം നേടിയ വിജയത്തെ പരോക്ഷമായി പറഞ്ഞ് പരിഹസിച്ചു.
ALSO READ: പെഗാസസ്; രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി