ഡെറാഡൂൺ: വീണ്ടും വിവാദ പ്രസ്‌താവനയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. ഒരു വർഷത്തിനുള്ളിൽ 1000 അലോപ്പതി ഡോക്ടർമാരെ ആയുർവേദത്തിലേക്ക് മാറ്റുമെന്നാണ് ബാബാ രാംദേവിന്‍റെ പുതിയ പ്രഖ്യാപനം . ''ഇത് മതത്തിന്‍റെ മാറ്റമല്ല, മറിച്ച് അലോപ്പതിയിൽ നിന്ന് ആയുർവേദത്തിലേക്കുള്ള ഡോക്ടർമാരുടെ മാറ്റം മാത്രമാണെന്നും ആയുർവേദത്തിന്‍റെ ശക്തി പൊതുജനങ്ങൾക്ക് തെളിയിക്കുകയെന്നതാണ് തന്‍റെ ഏക ലക്ഷ്യമെന്നും'' ബാബാ രാംദേവ് കൂട്ടിച്ചേർത്തു.
READ MORE:ബാബ രാംദേവിന് 1,000 കോടി രൂപ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
കഴിഞ്ഞ ദിവസം അലോപ്പതിക്കെതിരെയും വൈദ്യശാസ്ത്രത്തിനെരെയും വസ്‌തുതാവിരുദ്ധമായ പരാമാർശങ്ങൾ നടത്തിയതിന് ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് ഡിവിഷൻ 1,000 കോടി രൂപ മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. എന്നാൽ പ്രസ്‌താവനകൾ പിൻവലിച്ച് ബാബ രാംദേവ് വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും അടുത്ത 15 ദിവസത്തിനുള്ളിൽ രേഖാമൂലം മാപ്പ് പറഞ്ഞില്ലങ്കിൽ ആയിരം കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു.
വീഡിയോയിൽ രാംദേവ് അലോപ്പതിയെ വിഡ്ഢികളുടെ ശാസ്ത്രം എന്നാണ് വിശേപ്പിക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും റെംഡെസിവിർ, ഫാവിഫ്ലു, തുടങ്ങിയ മരുന്നുകൾ കൊവിഡ് ചികിത്സയിൽ പരാജയപ്പെട്ടുവെന്നും രാംദേവ് പരാമര്‍ശിക്കുന്നുണ്ട്.