ETV Bharat / bharat

അരിക്കൊമ്പന് ആശ്വാസം, വനത്തില്‍ തുറന്ന് വിട്ടു; ആരോഗ്യ നില തൃപ്‌തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്

തേനിയില്‍ നിന്ന് മയക്ക് വെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കന്യാകുമാരി അതിര്‍ത്തിയിലെ മേലെ കൊടയാർ വനത്തില്‍ വിട്ടയച്ചു. അരിക്കൊമ്പൻ ജനവാസ മേഖലയില്‍ തിരിച്ചെത്തില്ലെന്നും പൂര്‍ണ ആരോഗ്യവാനെന്നും തമിഴ്‌നാട് വനം വകുപ്പ്.

Arikomban freed into forest  Wild elephant Arikomban freed  mele kodayar forest  Wild elephant Arikomban  അരിക്കൊമ്പനെ വനത്തിനുള്ളില്‍ തുറന്ന് വിട്ടു  ആരോഗ്യ നില തൃപ്‌തികരമെന്ന് വനം വകുപ്പ്
അരിക്കൊമ്പനെ വനത്തിനുള്ളില്‍ തുറന്ന് വിട്ടു
author img

By

Published : Jun 6, 2023, 12:55 PM IST

Updated : Jun 6, 2023, 1:17 PM IST

അരിക്കൊമ്പനെ വനത്തിനുള്ളില്‍ തുറന്ന് വിട്ടു

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂര്‍ അനിമല്‍ ആംബുലന്‍സില്‍ യാത്ര തുടര്‍ന്ന കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട്- കേരള അതിര്‍ത്തി ജില്ലയായ കന്യാകുമാരിയിലെ മേലെ കൊടയാർ വനത്തിൽ തുറന്ന് വിട്ടു. തുമ്പിക്കൈയ്‌ക്ക് പരിക്കേറ്റ കൊമ്പന് ചികിത്സ നല്‍കിയതിന് ശേഷമാണ് വന മേഖലയില്‍ തുറന്ന് വിട്ടതെന്ന് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊമ്പന് മറ്റ് ശാരീരിക പ്രയാസങ്ങളിലെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു.

മേലെ കൊടയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്നും ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുമോയെന്ന ജനങ്ങളുടെ ആശങ്കയെ കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളം ധാരാളം ലഭിക്കുന്ന വന മേഖലയാണെന്നും തീറ്റ തേടാന്‍ അനുയോജ്യമായ സ്ഥലമാണിതെന്നും അതുകൊണ്ട് കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലേക്കെത്തില്ലെന്ന് പ്രതീക്ഷിക്കാമെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ മറുപടി.

തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്കിറങ്ങിയതിന് പിന്നാലെ ഇന്നലെ (05.06.23) പുലര്‍ച്ചെയാണ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വച്ച് അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്‌ടര്‍മാരും ചേര്‍ന്നാണ് അരിക്കൊമ്പന് മയക്ക് വെടി വച്ചത്. നേരത്തെ ഇടുക്കി ചിന്നക്കനാലില്‍ വച്ച് അരിക്കൊമ്പന്‍റെ തുമ്പിക്കൈയ്‌ക്ക് ഏറ്റ മുറിവില്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം രൂപകല്‌പന ചെയ്‌ത അനിമല്‍ ആംബുലന്‍സില്‍ അരിക്കൊമ്പനെ കയറ്റിയത്.

തുടര്‍ന്ന മലയോര പ്രദേശമായ തേനിയില്‍ നിന്ന് മധുര, തിരുനെൽവേലി ജില്ലകളിലൂടെ 300 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പനെ മേലെ കൊടയാർ വനത്തിലെത്തിച്ചത്. നട്ടുച്ച സമയത്ത് വെയില്‍ കടുത്തതോടെ വഴിയോരത്ത് വിശ്രമിച്ചും കൊടുംചൂടില്‍ ആനയുടെ ദേഹത്ത് വെള്ളം ഒഴിച്ചുമായിരുന്നു തേനിയില്‍ നിന്നുള്ള അരിക്കൊമ്പന്‍റെ യാത്ര. 24 മണിക്കൂറോളം വാഹനത്തില്‍ നിന്ന് യാത്ര ചെയ്‌ത അരിക്കൊമ്പനെ വനത്തില്‍ തുറന്ന് വിടുന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി മദ്രാസ് ഹൈക്കോടതിയില്‍ ഇപ്പോൾ കേസ് നടക്കുകയാണ്.

നേരത്തെ കാടിറങ്ങി ജനവാസ മേഖലയിലെത്തി പരിഭ്രാന്തി പടര്‍ത്തിയതിന് പിന്നാലെയാണ് അരിക്കൊമ്പനെ മയക്ക് വെടി വച്ചത്.

അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ചിന്നക്കനാല്‍ നിവാസികള്‍: തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് വീണ്ടും മയക്ക് വെടി വച്ച് വനത്തിലേത്തിച്ച അരിക്കൊമ്പനെ തിരികെയത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ചിന്നക്കനാലിലെ കുടി നിവാസികള്‍ സൂചന പണിമുടക്ക് നടത്തി. തുടര്‍ച്ചയായുള്ള മയക്ക് വെടി വയ്‌പ്പും കാടുകയറ്റലും അരിക്കൊമ്പന്‍റെ ആരോഗ്യ സ്ഥിതി മോശമാക്കുമെന്നും തുമ്പിക്കൈയിലെ മുറിവ് ഗുരുതരമായിട്ടുണ്ടെന്നുമാണ് ചിന്നക്കനാല്‍ നിവാസികളുടെ ആരോപണം. അരിക്കൊമ്പനെ മതികെട്ടാന്‍ വനമേഖലയിലേക്ക് തിരികെയെത്തിച്ച് ചികിത്സ ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സൂര്യനെല്ലി-സിങ്കുകണ്ടം പാതയിലാണ് സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് ദേഷമാകുന്ന രീതിയില്‍ ഇനിയും നടപടിയുണ്ടായാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നും ചിന്നക്കനാല്‍ നിവാസികള്‍ പറയുന്നു.

Last Updated : Jun 6, 2023, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.