ETV Bharat / bharat

ആരാണ് യാസിന്‍ മാലിക് ? ; നിയമ വിരുദ്ധ പ്രര്‍ത്തനങ്ങള്‍ എന്തൊക്കെ ? - ആരാണ് യാസിന്‍ മാലിക്ക്

ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍

Who is Yasin Malik  Yasin Malik timeline of the terror funding case  ആരാണ് യാസിന്‍ മാലിക്ക്  കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം
ആരാണ് യാസിന്‍ മാലിക്ക്...? നിയമ വിരുദ്ധ പ്രര്‍ത്തനങ്ങള്‍ എന്തൊക്കെ എന്നറിയാം
author img

By

Published : May 25, 2022, 10:37 PM IST

ന്യൂഡൽഹി : തീവ്രവാദ ഫണ്ടിങ് കേസില്‍ കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കോടതി മെയ്‌ 19ന് വിധിച്ചിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സ്പെഷ്യല്‍ എന്‍ഐഎ ജഡ്‌ജി പ്രവീണ്‍ സിംഗാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.

Also Read: തീവ്രവാദ ഫണ്ടിങ് കേസ് : യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവ്

ആരാണ് യാസിന്‍ മാലിക്, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?

  • 1966ല്‍ ജനിച്ചു, യുവത്വം മുതല്‍ യാസിന്‍ മാലിക് സ്വതന്ത്ര കശ്മീര്‍ വാദം മുന്നോട്ടുവയ്ക്കുകയും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇത്തരം സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
  • ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) സംഘടനയുടെ നേതാവായി കശ്മീര്‍ വാലിയില്‍ വിഘടനവാദ സായുധ ആക്രമണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  • 1994-ൽ മാലിക് അക്രമ മാര്‍ഗം ഉപേക്ഷിക്കുകയും കശ്മീരില്‍ സംഘർഷം പരിഹരിക്കാൻ സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തു.
  • എന്നാല്‍ താന്‍ മുമ്പ് ചെയ്ത ചില വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ മാലിക് അറസ്റ്റ് ചെയ്യപ്പെട്ടു.
  • കേസിന്‍റെ ഭാഗമായി ക്രിമിനൽ ഗൂഢാലോചന, ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യല്‍, ഭീകരവാദത്തിനായുള്ള ധനസമാഹരണം, തീവ്രവാദ പ്രവർത്തനങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയല്‍) തുടങ്ങിയ കുറ്റങ്ങള്‍ മാലിക് സമ്മതിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
  • 1990-കളുടെ തുടക്കത്തിലാണ് മാലിക് അറസ്റ്റിലാകുന്നത്. മോചിതനായ ശേഷം, തീവ്രവാദത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം വഴി മാറ്റി.
  • 1993-ൽ അദ്ദേഹം തന്‍റെ പാര്‍ട്ടിയായ ജെകെഎല്‍എഫിനെ ഒരു രാഷ്ട്രീയ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും വിഘടനവാദ ഗ്രൂപ്പുകളെ സംയോജിപ്പിച്ച് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്‍റെ (എപിഎച്ച്സി) ഘടകമായി മാറുകയും ചെയ്തു. പിന്നീട് അതിൽ നിന്ന് അകന്നു.
  • വധശിക്ഷ നൽകണമെന്ന് എൻഐഎ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ ജീവപര്യന്തം ലഭിക്കാവുന്നതാണെന്ന് കോടതി കണ്ടെത്തി.
  • 1988-ൽ മാലിക് നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിൽ ആയുധ പരിശീലനം നേടിയിരുന്നെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
  • 26.02.2019 ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം നിരവധി രേഖകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിരുന്നു.
  • ജമ്മു കശ്മീരിലെ വിഘടനവാദികളുമായും തീവ്രവാദ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായതിന് 10.04.2019 ന് അദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തെന്നും കാേടതിയെ എൻഐഎ അറിയിച്ചു.
  • 2016-ൽ ജോയിന്‍റ് റെസിസ്റ്റൻസ് ലീഡർഷിപ്പ് (ജെആർഎൽ) എന്ന പേരിൽ സംഘടന രൂപീകരിച്ചു. എസ്എഎസ് ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ് എന്നീ വിഘടനവാദി നേതാക്കളും ഇതില്‍ ഉണ്ടായിരുന്നു.
  • നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, ഹർത്താലുകൾ, റോഡ് ഉപരോധങ്ങൾ തുടങ്ങിയവ നടത്താനും ജെആർഎൽ ആഹ്വാനം ചെയ്തു.
  • പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിൽ യാസിൻ മാലിക് പ്രധാന പങ്ക് വഹിച്ചു.
  • 2016 ജൂണില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കശ്മീരില്‍ നടന്ന കലാപത്തിന് അദ്ദേഹം നേതൃത്വം നല്‍കി.
  • 06.08.2016 മുതല്‍ 16.08.2016 വരെ നടത്തേണ്ട പ്രതിഷേധങ്ങളെ കുറിച്ച് കൃത്യമായ കലണ്ടര്‍ ഉണ്ടാക്കി മാലിക് സൂക്ഷിച്ചിരുന്നു. ഇത് അന്വേഷണ എന്‍ഐഎ കണ്ടെത്തി.
  • ഇത് കൂടാതെ മാലിക് ഒരു വാര്‍ഷിക പ്രതിഷേധ കലണ്ടറും തയ്യാറാക്കിയിരുന്നു.
  • മറ്റ് നേതാക്കളുമായി ചേര്‍ന്ന് മാലിക് നടത്തിയ ഗൂഢാലോചനകളും അന്വേഷണ സംഘം കണ്ടെത്തി.
  • യാസിൻ മാലിക്കില്‍ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ലെറ്റർഹെഡിന്‍റെ പകർപ്പും പിടിച്ചെടുത്തു.
  • കാശ്മീർ താഴ്‌വരയില്‍ സൈന്യത്തിനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും നേരെ നടന്ന കല്ലേറ് യാസിൻ മാലിക്കും ഷാഹിദ് ഉൾ ഇസ്ലാമും തമ്മില്‍ ഫേസ്ബുക്ക് വഴി ചാറ്റ് ചെയ്താണ് തീരുമാനിച്ചതെന്നും കണ്ടുപിടിക്കപ്പെട്ടു.
  • കശ്മീരിനെ സ്വതന്ത്രമാക്കാനുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ അദ്ദേഹം വിവിധ രാജ്യങ്ങളെയും ആളുകളേയും സമീപിക്കുകയും. ഇവരുമായി ഇ മെയില്‍ വഴി ബന്ധപ്പെടുകയും ചെയ്തു
  • തീവ്രവാദി നേതാവ് ഹാഫിസ് സയീദിനൊപ്പം യാസിൻ ഒരു പരിപാടിയില്‍ വേദി പങ്കിട്ടിരുന്നു. എന്നാല്‍ താൻ ഹാഫിസ് സയീദിനെ വേദിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തന്‍റെ ക്ഷണമില്ലാതെയാണ് ഹാഫിസ് സയീദിനെ വേദിയിലേക്ക് വന്നതെന്നും മാലിക്ക് വാദിച്ചു.
  • കശ്മീരിലെ വ്യവസായിയായ സഹൂർ ​​അഹമ്മദ് ഷാ വതാലിയിൽ നിന്ന് യാസിൻ മാലിക്കിന് പണം ലഭിച്ചിരുന്നു. തങ്ങള്‍ അറസ്റ്റ് ചെയ്ത മറ്റൊരു വിഘടനവാദി നേതാവാണ് വാതാലിയെന്ന് എൻഐഎ കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ പണം കൈപ്പറ്റിയത് ഒരു തീവ്രവാദ സംഘടനയില്‍ നിന്നല്ലെന്ന് യാസിന്‍ വാദിച്ചു.
  • മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് കോടതിയില്‍ എൻഐഎ വാദിച്ചു. ഇത് തെളിയിക്കാന്‍ യാസിന്‍ മാലിക്കിന്‍റെ ഇ മെയിലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പണം വാങ്ങിയ സംഘടനകള്‍ തീവ്രവാദ സംഘടനകള്‍ അല്ലെന്നും യുഎപിഎ കേസില്‍ ചുമത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.