ETV Bharat / bharat

ആരാണ് അദ്ദേഹം?;ജെ.പി.നദ്ദയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി - ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ

ചൈനയെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അസത്യം പറയുന്നത് എപ്പോള്‍ അവസാനിപ്പിക്കുമെന്നും അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ചൈനക്കാര്‍ക്ക് നെഹ്റുവാണ് സമ്മാനിച്ചതെന്നും നദ്ദ പറഞ്ഞു.

Rahul Gandhi on Nadda's posers  Nadda posed several questions to Rahul  teacher of India  Nadda's tweets  Rahul Gandhi slams Nadda  ആരാണ് നദ്ദ?; ജെ.പി.നദ്ദയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി  ന്യൂഡൽഹി  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ആരാണ് അദ്ദേഹം?;ജെ.പി.നദ്ദയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
author img

By

Published : Jan 20, 2021, 4:36 AM IST

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരാണ് അദ്ദേഹം? എന്തിനാണ് ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി ഗ്രാമം നിര്‍മ്മിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സര്‍ക്കാറിനെതിരെ രംഗത്തെത്തിയപ്പോഴാണ് ജെപി നദ്ദ പ്രതികരണവുമായി എത്തിയത്. അവധിക്കാലം കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നായിരുന്നു നദ്ദയുടെ പരാമര്‍ശം. ഇതിന് മറുപടിയായിട്ടായിരുന്നു രാഹുലിന്‍റെ പ്രതികരണം.

" ഉത്തരം നൽകാൻ ആരാണ് അദ്ദേഹം? എന്‍റെ അധ്യാപകനാണോ? ഞാൻ രാജ്യത്തിന് ഉത്തരം നൽകുന്നു, എന്നോട് എന്തും ചോദിക്കാൻ കഴിയുന്ന കർഷകരോട് ഞാൻ ഉത്തരം നൽകുന്നു," ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞു.

ചൈനയെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അസത്യം പറയുന്നത് എപ്പോള്‍ അവസാനിപ്പിക്കും. രാഹുല്‍ഗാന്ധി പരാമര്‍ശിക്കുന്ന അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ചൈനക്കാര്‍ക്ക് നെഹ്റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത്' -എന്നായിരുന്നു നദ്ദയുടെ ട്വീറ്റ്. കര്‍ഷകരെയും രാഹുല്‍ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.