ETV Bharat / bharat

WhatsApp DP Morphing Issue Women Committed Suicide വാട്‌സ്‌ആപ്പ് ഡിപി മോർഫ്‌ ചെയ്‌ത് പ്രചരിപ്പിച്ചു : 2 യുവതികൾ ആത്മഹത്യ ചെയ്‌തു - ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു

Women Committed Suicide Nalgonda ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഇൻസ്‌റ്റഗ്രാമിൽ പ്രചരിപ്പിച്ചതിൽ മനംനൊന്ത് നൽഗോണ്ടയിൽ രണ്ട് യുവതികൾ ആത്മഹത്യ ചെയ്‌തു

WhatsApp DP morphing  morphed DP viral on Instagram  wo young women commit suicide  degree students Committed Suicide  വാട്‌സ്‌ആപ്പ് ഡിപി മോർഫ്‌ ചെയ്‌തു  യുവതികൾ ആത്മഹത്യ ചെയ്‌തു  ആത്മഹത്യ ചെയ്‌തു  ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു  Suicide
WhatsApp DP Morphing Issue Women Committed Suicide
author img

By ETV Bharat Kerala Team

Published : Sep 6, 2023, 10:56 PM IST

ഹൈദരാബാദ് : ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്‌ത് (WhatsApp DP morphing) സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ മനംനൊന്ത് രണ്ട് യുവതികൾ ആത്മഹത്യ ചെയ്‌തു (Women Committed Suicide). തെലങ്കാനയിലെ നൽഗൊണ്ട (Nalgonda Suicide Case) ജില്ലയിലാണ് സംഭവം. 19 വയസുള്ള ഡിഗ്രി വിദ്യാർഥികളായ യുവതികളാണ് ആത്മഹത്യ ചെയ്‌തത്.

ഇന്‍റർമീഡിയറ്റ് മുതൽ ഒന്നിച്ച് പഠിക്കുന്ന സുഹൃത്തുക്കളായ ഇരുവരും ഹോസ്‌റ്റലില്‍ താമസിച്ചായിരുന്നു പഠനം. ദിവസങ്ങൾക്ക് മുൻപാണ് അവധിയായതിനാൽ ഇരുവരും വീട്ടിൽ എത്തിയത്. തുടർന്ന് ചൊവ്വാഴ്‌ച (5.9.2023) കോളേജിലെ ലാബിലേയ്‌ക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ ഇരുവരും നൽഗൊണ്ടയിലെ എൻജി കോളേജിന് പുറകിലുള്ള രാജീവ് പാർക്കിലേയ്‌ക്ക് പോകുകയായിരുന്നു.

അവിടെ വച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഇരുവരും സംഭവം ഹോസ്‌റ്റലിലുള്ള തങ്ങളുടെ സുഹൃത്തിനെ വിളിച്ച് അറിയിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പാർക്കിന്‍റെ ഗേറ്റിന് പുറത്തുള്ള മരച്ചുവട്ടിൽ തളർന്നു വീണ യുവതികളെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

തങ്ങളുടെ വാട്‌സ്‌ആപ്പ് ഫോട്ടോകൾ ചിലർ അശ്ലീലമായി മോർഫ് ചെയ്‌ത് ഇൻസ്‌റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യുവതികൾ മരണത്തിന് മുൻപ് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ കുടുംബം നൽകിയ പരാതിയിൽ നൽഗൊണ്ട ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. യുവതികളെ ഭീഷണിപ്പെടുത്തിയവരെ പിടികൂടാൻ ഇരുവരുടേയും മൊബൈൽ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

നവവധുവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വ്യാജ താന്ത്രികൻ റിമാൻഡിൽ : ചൊവ്വാഴ്‌ചയാണ് പ്രേതത്തെ ഒഴിപ്പിക്കാനെന്ന പേരിൽ നവവധുവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റത്തില്‍ പ്രതിയായ വ്യാജ താന്ത്രികനെ പൊലീസ് റിമാൻഡ് ചെയ്‌തത്. മൂന്ന് മാസം മുൻപ് ഹൈദരാബാദിലെ ഹുസൈനിആലം സ്വദേശിനിയായ യുവതിയും തലബ്‌കട്ട ഭവാനിനഗർ സ്വദേശിയായ യുവാവുമായി പ്രണയ വിവാഹിതരായത്. തുടർന്ന് ഭർതൃഗൃഹത്തിൽ വെച്ച് യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശരീരത്തില്‍ ദുരാത്മാക്കളുണ്ടെന്ന് സംശയിച്ച ഭർതൃമാതാവ് യുവതിയെ താന്ത്രികനായ മസർ ഖാന്‍റെ (30) അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ശേഷം യുവതിയുടെ ശരീരത്തിൽ ദുരാത്മാവുണ്ടെന്ന് പറഞ്ഞ് പ്രത്യേക പൂജക്കായി മസർ ഖാൻ ദമ്പതികളോട് അയാളുടെ വീട്ടിലേയ്‌ക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് യുവതിക്കൊപ്പം എത്തിയ ഭർത്താവിനെ പൂജയുടെ പേരിൽ വീടിന് പുറത്തിരുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് വ്യാജ താന്ത്രികനെതിരായ കേസ്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലാകുന്നത്.

Read More : Fake baba arrested പ്രേതബാധിതയെന്ന് വരുത്തി നവവധുവിനെ ബലാത്സംഗം ചെയ്‌ത കേസില്‍ വ്യാജബാബ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.