ഹൈദരാബാദ്: മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്‌സ്‌ആപ്പ് പ്രവർത്തനരഹിതം (#WhatsAppDown). കഴിഞ്ഞ ഒരു മണിക്കൂറായി ഇന്ത്യയിലടക്കം ലോകത്തെ ഒരു വിഭാഗം ഉപയോക്താക്കൾക്ക് വാട്‌സ്‌ആപ്പ് സേവനങ്ങളിൽ തടസം നേരിടുകയാണ്. നിരവധി പേരാണ് ഇത്തരത്തിൽ ട്വിറ്റർ, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
വാട്‌സ്‌ആപ്പ് തുറക്കാൻ കഴിയുമെങ്കിലും ആപ്പിൽ നിന്ന് സന്ദേശങ്ങളോ മറ്റ് മീഡിയ ഫയലുകളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനകം പരാതികൾ ഉയർന്നുകഴിഞ്ഞു. ഇതിനുപിന്നാലെ നിരവധി ട്രോളുകളും മീമുകളുമായി ഉപയോക്താക്കൾ ട്വിറ്ററിൽ എത്തിയിരിക്കുകയാണ്.
-
Meanwhile Zuckerberg #WhatsAppDown pic.twitter.com/xgf8dQ1i5q
— ajmal ismail (@ajmal_ismail) October 25, 2022 " class="align-text-top noRightClick twitterSection" data="
">Meanwhile Zuckerberg #WhatsAppDown pic.twitter.com/xgf8dQ1i5q
— ajmal ismail (@ajmal_ismail) October 25, 2022Meanwhile Zuckerberg #WhatsAppDown pic.twitter.com/xgf8dQ1i5q
— ajmal ismail (@ajmal_ismail) October 25, 2022
ഉച്ചയ്‌ക്ക് 12.30ഓടെയാണ് വാട്‌സ്‌ആപ്പ് സേവനങ്ങൾ ലഭിക്കാതായത്. സ്‌റ്റോറികള്‍ ലോഡാവുന്നുമില്ല. അതേസമയം ആപ്പിന്‍റെ സേവനം തടസപ്പെട്ടതിൽ മെറ്റ വക്താവ് ഖേദം അറിയിച്ചു. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയ അദ്ദേഹം സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.