ETV Bharat / bharat

സെപ്റ്റംബറിൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 26.85 ലക്ഷം അക്കൗണ്ടുകൾ

author img

By

Published : Nov 1, 2022, 9:54 PM IST

സെപ്റ്റംബറിൽ 666 പരാതി റിപ്പോർട്ടുകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. 23 റിപ്പോർട്ടുകളിൽ കമ്പനി നടപടിയെടുത്തുവെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

WhatsApp  WhatsApp bans accounts  WhatsApp bans accounts in India  വാട്‌സ്ആപ്പ്  വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധനം  ഐടി നിയമം  IT Act
സെപ്റ്റംബറിൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 26.85 ലക്ഷം അക്കൗണ്ടുകൾ

ന്യൂഡൽഹി: സെപ്റ്റംബറിൽ ഇന്ത്യയിൽ 26.85 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. 23.28 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റ് മാസത്തിൽ വാട്‌സ്ആപ്പ് നിരോധിച്ചത്. ഇതിനേക്കാൾ 15 ശതമാനം കൂടുതലാണ് സെപ്റ്റംബറിൽ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകൾ.

+91ൽ തുടങ്ങുന്ന ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ട് തിരിച്ചറിയുന്നതെന്ന് സെപ്‌റ്റംബർ മാസത്തെ ഉപയോക്തൃ സുരക്ഷ റിപ്പോർട്ടിൽ വാട്‌സ്ആപ്പ് പറയുന്നു. ലഭിച്ച ഉപയോക്തൃ പരാതികളും അതിന്മേൽ കമ്പനി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ദുരുപയോഗം തടയുന്നതിന് വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികളും അടങ്ങിയതാണ് ഉപയോക്തൃ സുരക്ഷ റിപ്പോർട്ട് എന്ന് കമ്പനി പറയുന്നു.

സെപ്റ്റംബറിൽ 666 പരാതി റിപ്പോർട്ടുകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. 23 റിപ്പോർട്ടുകളിൽ കമ്പനി നടപടിയെടുത്തു. 666 പരാതി റിപ്പോർട്ടുകളിൽ 496 എണ്ണം നിരോധന അപ്പീലുകളാണ്. ബാക്കുയുള്ളവ പിന്തുണ, സുരക്ഷ എന്നിവയുടെ കീഴിൽ വരുന്നതാണ്.

ലഭിച്ച പരാതികളും സ്വീകരിച്ച നടപടികളും അടങ്ങുന്ന കംപ്ലയൻസ് റിപ്പോർട്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കാൻ 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിൽ വന്ന കർശനമായ ഐടി നിയമങ്ങൾ നിർദേശിച്ചിരുന്നു. അനിയന്ത്രിതമായ കണ്ടന്‍റ് മോഡറേഷൻ, നിഷ്‌ക്രിയത്വം, നീക്കം ചെയ്യൽ തീരുമാനങ്ങൾ എന്നിവയ്‌ക്കെതിരെ പരാതി അപ്പീൽ സംവിധാനം രൂപീകരിക്കുന്നതിനുള്ള നിയമങ്ങൾ സർക്കാർ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.