ETV Bharat / bharat

ഓഗസ്റ്റിൽ ഇന്ത്യയിൽ നിരോധിച്ചത് 20.7 ലക്ഷം അക്കൗണ്ടുകളെന്ന് വാട്‌സ്ആപ്പ്

ഐടി ചട്ടങ്ങൾ 2021 പ്രകാരം ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള കാലയളവിൽ ഇ-മെയിലുകളായും ഇന്ത്യ ഗ്രീവൻസ് ഓഫിസർക്ക് തപാലായും 420 പരാതികൾ ലഭിച്ചുവെന്നും അതിൽ 41 പരാതികൾ വാട്‌സ്‌ആപ്പ് നടപടിയെടുത്തുവെന്നും രണ്ടാമത്തെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

whatsapp  Facebook-owned WhatsApp  WhatsApp banned accounts in India  Account whatsapp  വാട്‌സ്ആപ്പ്  ഇന്ത്യ ഗ്രീവൻസ് ഓഫിസർ  ഉപഭോക്തൃ പരാതി  ഐടി ചട്ടങ്ങൾ  ഐടി നിയമം
ഓഗസ്റ്റിൽ ഇന്ത്യയിൽ നിരോധിച്ചത് 20.7 ലക്ഷം അക്കൗണ്ടുകളെന്ന് വാട്‌സ്ആപ്പ്
author img

By

Published : Oct 2, 2021, 8:18 AM IST

ന്യൂഡൽഹി: പുതിയ ഐടി നിയമ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ 20.7 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി വാട്‌സ്ആപ്പ്. ഐടി ചട്ടങ്ങൾ 2021 പ്രകാരം ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള കാലയളവിൽ ഇ-മെയിലുകളായും ഇന്ത്യ ഗ്രീവൻസ് ഓഫിസർക്ക് തപാലായും 420 പരാതികൾ ലഭിച്ചുവെന്നും അതിൽ 41 പരാതികൾ വാട്‌സ്‌ആപ്പ് നടപടിയെടുത്തുവെന്നും രണ്ടാമത്തെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

ഉപഭോക്തൃ-സുരക്ഷ റിപ്പോർട്ടിൽ ലഭിച്ച ഉപഭോക്തൃ പരാതികളുടെ വിശദാംശങ്ങളും പരാതിയിന്മേൽ വാട്‌സ്ആപ്പ് സ്വീകരിച്ച നടപടികളും ദുരുപയോഗം തടയുന്നതിന് വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.

ജൂൺ 16 മുതൽ 31 വരെയുള്ള കാലയളവിൽ, പുതിയ ഐടി നിയമങ്ങൾ പ്രകാരം വാട്‌സ്ആപ്പ് 30.2 ലക്ഷം അക്കൗണ്ടുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.

അനാവശ്യമായതോ ദോഷകരമായതോ ആയ സന്ദേശങ്ങൾ അയയ്ക്കാൻ ശ്രമിച്ച 20 ലക്ഷം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നുവെന്ന് ആദ്യ പ്രതിമാസ പരാതി പരിഹാര റിപ്പോർട്ടിൽ പറയുന്നു.

Also Read: "മതേതരത്വം ആര്‍ക്ക് ഗുണം?" വിവാദത്തിന് മറുപടിയുമായി പാലാ ബിഷപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.