ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ MS Dhoni നിര്‍മാണ കമ്പനിയായ ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് Dhoni Entertainment നിർമിക്കുന്ന ആദ്യ ചിത്രമാണ് 'എൽജിഎം' LGM (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) Let's Get Married.
ഹരീഷ് കല്യാൺ Harish Kalyan, ഇവാന Ivana എന്നിവര്‍ കേന്ദകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം നദിയ മൊയ്‌തുവും Nadiya Moidu സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ എംഎസ് ധോണിയെ കാണാനായതിന്‍റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നദിയ.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നദിയ മൊയ്‌തുവിന്‍റെ ആവേശ പ്രകടനം. 'നമ്മുടെ ധോണിയെ കാണാനും ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ഭാഗമാകാനും കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്' -ഇപ്രകാരമാണ് നടി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ധോണിക്കൊപ്പമുള്ള ഒരു ചിത്രവും നദിയ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെയാണ് 'എൽജിഎം' ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. 'എൽജിഎം' ഓഡിയോ - ട്രെയിലർ ലോഞ്ചിൽ ധോണിയും ഭാര്യ സാക്ഷിയും പങ്കെടുത്തിരുന്നു. ട്രെയിലർ ലോഞ്ചിനിടെയുള്ള ധോണിയുടെ വാക്കുകളും മാധ്യമ ശ്രദ്ധ നേടി.
'എന്‍റെ ടെസ്‌റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിൽ ഞാനേറ്റവും കൂടുതൽ റൺസ് നേടിയതും ചെന്നൈയിൽ വച്ചായിരുന്നു. ഇപ്പോഴിതാ ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രവും തമിഴിലാണ് ഒരുക്കിയിരിക്കുന്നത്. എനിക്ക് ചെന്നൈ വളരെ സ്‌പെഷ്യലാണ്. വളരെ കാലമായി ഞാൻ ഇവിടെയുണ്ട്. എന്നെ ഇതിനോടകം തന്നെ ഈ നാട് ദത്തെടുത്തു കഴിഞ്ഞു' -ഇപ്രകാരമായിരുന്നു ധോണി പറഞ്ഞത്.
ധോണിയുടെ ഭാര്യ സാക്ഷിയാണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ മാനേജിങ് ഡയറക്‌ടർ. ഈ ജൂലൈയിൽ വർണാഭമായ സന്തോഷകരമായ ഒരു എന്‍റർടെയ്‌നർ വലിയ സ്‌ക്രീനുകളിൽ വരികയാണെന്ന് കുറിച്ചു കൊണ്ടാണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രെയിലർ പങ്കുവച്ചത്.
ടീസര്‍ റിലീസ് വേളയിലും ധോണി സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'എൽജിഎം ടീസർ റിലീസ് ചെയ്യുന്നതിൽ എനിക്ക് അഭിമാനവും ആകാംക്ഷയും ഉണ്ട്. ചിത്രം ഉടന്‍ പ്രദർശനത്തിന് എത്തും. ടീമിലെ എല്ലാവർക്കും ആശംസകൾ! ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്' -ധോണി പറഞ്ഞു. 'നിങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കാൻ രസകരമായ ഒരു എന്‍റര്‍ടെയ്‌നർ' വരികയാണെന്ന് കുറിച്ചുകൊണ്ടാണ് ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ടീസർ പുറത്തുവിട്ടത്.
രമേഷ് തമിൽമണിയാണ് സിനിമയുടെ സംവിധാനം. ഒരു ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സംവിധായകൻ രമേഷ് തമിഴ്‌മണി നേരത്തെ തന്നെ അറിയിച്ചിരുന്നു.
യോഗി ബാബു, ആർജെ വിജയ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം ഒരിടവേളയ്‌ക്ക് ശേഷം 'എൽജിഎം' സിനിമയിലൂടെയാണ് ഹരീഷ് കല്യാൺ തിരിച്ചെത്തുന്നത്. പ്രദീപ് രംഗനാഥന്‍റെ 'ലവ് ടുഡേ' (Love Today) എന്ന സിനിമയ്‌ക്ക് ശേഷം ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
വിശ്വജിത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം. 'ലൗ ടുഡെ', 'കോമാളി', ടിക് ടിക് ടിക്', 'കഥകളി' തുടങ്ങി തമിഴ് സിനിമകള്‍ എഡിറ്റ് ചെയ്‌ത പ്രദീപ് രാഘവ് ആണ് എഡിറ്റി നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകൻ രമേഷ് തമിൽമണിയാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതവും ഒരുക്കിയിരിക്കുന്നത്.