ETV Bharat / bharat

ലൈംഗിക ആരോപണ പരാതി; ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ രാജി വച്ചേക്കും - wrestlers allegations

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നവാബ്‌ഗഞ്ചിലുള്ള ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വച്ച് ബ്രിജ് ഭൂഷൺ വാർത്താസമ്മേളനം നടത്തും.

ബ്രിജ് ഭൂഷൺ  ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ  ലൈംഗിക ആരോപണ പരാതി  ഗുസ്‌തി താരങ്ങളുടെ ലൈംഗികാരോപണ പരാതി  റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ  ബ്രിജ് ഭൂഷൺ ശരൺ സിങ്  ബ്രിജ് ഭൂഷൺ ശരൺ സിങ് രാജി വയ്‌ക്കുമോ  റെസ്‌ലിങ് ഫെഡറേഷൻ വാർഷിക യോഗം  wfi chief  wfi chief brij bhushan  wfi chief brij bhushan sharan likely to resign  brij bhushan sharan resignation  allegations by wrestlers  wrestlers allegations  brij bhushan press meet
ബ്രിജ് ഭൂഷൺ
author img

By

Published : Jan 20, 2023, 9:14 AM IST

ന്യൂഡൽഹി: റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ് രാജി വച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 22ന് യുപിയിലെ അയോധ്യയിൽ വച്ച് റെസ്‌ലിങ് ഫെഡറേഷൻ വാർഷിക യോഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിൽ ബ്രിജ് ഭൂഷൺ രാജി വച്ചേക്കുമെന്നാണ് വിവരം.

അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാൻ ബ്രിജ് ഭൂഷൺ ഇന്ന് മാധ്യമങ്ങളെ കാണും. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ നവാബ്‌ഗഞ്ചിലുള്ള ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വാർത്താസമ്മേളനം.

ലൈംഗിക ആരോപണ പരാതിയെ തുടർന്ന് ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച മുതൽ ഇന്ത്യയിലെ ഗുസ്‌തി താരങ്ങൾ ജന്തർ മന്തറിൽ നിശബ്‌ദ പ്രതിഷേധം നടത്തിവരികയാണ്. ബ്രിജ് ഭൂഷൺ ഗുസ്‌തിക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ ഡബ്ല്യുഎഫ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് അവർ പിന്മാറിയില്ല. പ്രതിഷേധിക്കുന്ന ഗുസ്‌തിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.