ഈസ്റ്റ് മിഡ്‌നാപൂര്‍ : സ്വന്തം വീട്ടില്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃപിതാവിന്‍റ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ബക്‌ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മാതാപിതാക്കളുടെ വീട്ടില്‍ ഇറച്ചി പാകം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ യുവതി അവിടെ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തു. താന്‍ ഇറച്ചി വാങ്ങിക്കൊണ്ടുവരാമെന്നും അത് പാകം ചെയ്‌ത് കഴിക്കാമെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇതില്‍ ക്ഷുഭിതയായ യുവതി ഭര്‍തൃപിതാവ് ഉള്‍പ്പടെയുള്ളവരോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തു.
ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ട ഭര്‍തൃപിതാവിന് നേരെ പാഞ്ഞടുത്ത യുവതി വൃഷണം മുറിച്ചെടുക്കുകയായിരുന്നു. ഭര്‍തൃപിതാവിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ അയല്‍ക്കാര്‍ കെട്ടിയിട്ടെങ്കിലും അഴിച്ച് ഇവർ സ്വന്തം വീട്ടിലേക്ക് ഓടിപ്പോയി.
യുവതിയുടെ ഭര്‍തൃമാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. മകനും ഭാര്യയ്ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപ്പെട്ട തന്‍റെ ഭര്‍ത്താവിനെ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നും യുവതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഭര്‍തൃമാതാവ് പറഞ്ഞു. യുവതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.