കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു. മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നാണ് പ്രകടന പത്രിക റിലീസ് നീട്ടിവച്ചത്. അടുത്ത തിയതി ഉടനെ അറിയിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഗാന്ധി മൂർത്തിയിൽ നിന്ന് ഹസാര വരെയുള്ള റോഡ് ഷോയിൽ മമത ബാനർജി പങ്കെടുക്കും. ആക്രമണത്തിൽ കാലിന് പരിക്കേറ്റ മമത ബാനർജി വീൽ ചെയറിൽ ഇരുന്നുകൊണ്ടാകും പ്രചാരണത്തിൽ പങ്കെടുക്കുക. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മമതാ ബാനർജിയെ അജ്ഞാതൻ തള്ളിയിടുകയും മമതയുടെ കാലിന് പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ആദ്യമായാണ് മമത ബാനർജി പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
കൂടുതൽ വായിക്കാൻ: മമതക്ക് പരിക്കേറ്റ സംഭവം; ചീഫ് സെക്രട്ടറിയിൽ നിന്ന് വിവരം തേടി ഇ.സി