കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ തെലുങ്കിനെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഖരഗ്പൂരിൽ നിന്നുള്ള തെലുങ്ക് സമുദായങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു.
നേരത്തെ ബംഗാളി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ നേപ്പാളി, ഉറുദു, സന്താലി, ഹിന്ദി, ഒഡിയ, പഞ്ചാബി, രാജ്ബംഗി, കംതപുരി, കുർമാലി, കുറുഖ് എന്നിവ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് സമുദായത്തെ ഭാഷ-ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശവും അംഗീകരിച്ചിട്ടുണ്ട്.