ETV Bharat / bharat

ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് ഒഴിവാക്കാം, ശരീര സൗന്ദര്യം നിലനിര്‍ത്താം: ഇതാ 7 വഴികള്‍..!

കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയ (Liposuction) പണച്ചെലവും അപകട സാധ്യതയുള്ളതുമായ ഘട്ടത്തിലാണ് വ്യായാമമുള്‍പ്പെടെയുള്ള സ്വാഭാവികമായ ഏഴ് വഴികളിലേക്ക് വിരല്‍ ചൂണ്ടുന്നത്

author img

By

Published : May 20, 2022, 7:42 PM IST

7 natural ways to lose weight  tips to lose weight  how to lose weight at home  how to lose fat  fat loss tips  ശശ്‌ത്രക്രിയയില്ലാതെ കൊഴുപ്പ് ഒഴിവാക്കാം  ശശ്‌ത്രക്രിയയില്ലാതെ ശരീര സൗന്ദ്യര്യം നിലനിര്‍ത്താന്‍ 7 വഴികള്‍
ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് ഒഴിവാക്കാം, ശരീര സൗന്ദ്യര്യം നിലനിര്‍ത്താം; ഇതാ 7 വഴികള്‍...!

ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വ്യായാമത്തിനുപുറമെ ശസ്‌ത്രക്രിയ മാര്‍ഗം തെരഞ്ഞെടുക്കുന്നവര്‍ വര്‍ധിച്ചുവരികയാണ്. സെലിബ്രിറ്റികളടക്കമുള്ളവരും സാധാരണക്കാരും ഇതിനായി സർജറികള്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍, കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് (Liposuction) വിധേയയാകുന്നതിനിടെ കന്നട യുവതാരം ചേതന രാജ് മരിച്ചതോടെ ശസ്‌ത്രക്രിയയിലെ അപകട സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശസ്‌ത്രക്രിയ ചെയ്യുന്നതിനുപകരം സ്വാഭാവികമായതും ഫലപ്രദവുമായ ഏഴ്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സാധിക്കും.

വ്യായാമം മുഖ്യം ബിഗിലേ..: ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ ചെയ്യാവുന്ന ഒന്നാണ് പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമം. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ പുഷ്‌ അപ്, പുള്‍ അപ്, ഭാരോദ്വഹനം പോലെയുള്ള വ്യായാമാങ്ങളിലൂടെ കഴിയും.

ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണക്രമം: കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ക്രമപ്രകാരം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ അമിതവണ്ണവും കുറയ്ക്കുന്നതിന് മിതമായ തോതില്‍ ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണം നല്ലതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാംസം, സീഫുഡ്, മുട്ട, ബീൻസ്, പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങൾ ഇവയില്‍ ഉള്‍പ്പെട്ടതാണ്.

വേണം നല്ല ഉറക്കം: ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും സഹായിക്കുന്ന ഒരു എളുപ്പ മാർഗമാണ് ആവശ്യത്തിനുള്ള ഉറക്കം. നേരത്തേ ഉറങ്ങി, നേരത്തേ എഴുന്നേല്‍ക്കുന്നതും അലാറം വെച്ച് ഷെഡ്യൂള്‍ ചെയ്‌തുള്ള കൃത്യമായ ഉറക്കവും മനസിനും ശരീരത്തിനും ഗുണം ചെയ്യും. ഉറങ്ങുന്നതിന് മുന്‍പായി മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. കഫീൻ അടങ്ങിയ പാനീയങ്ങള്‍ വൈകിട്ട് കുടിക്കുന്നത് നിര്‍ത്താം.

ഒഴിവാക്കുക, പഞ്ചസാരയടങ്ങിയ പാനീയങ്ങൾ: ദീർഘകാലത്തേക്കും സ്ഥിരമായും കൊഴുപ്പ് ഒഴിവാക്കാന്‍ ലളിതമായ മാർഗങ്ങളിലൊന്നാണ് മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുകയെന്നത്. സോഡ പോലുള്ള പഞ്ചസാര-മധുര പാനിയങ്ങളിൽ ഉയർന്ന കലോറിയും ഉള്‍പ്പെട്ടതും പോഷകമൂല്യവും കുറഞ്ഞതുമാണ്. മദ്യത്തിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും തടി കൂടാന്‍ ഇടയാക്കുകയും ചെയ്യും.

കഴിക്കാം ധാന്യങ്ങൾ: കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. ധാന്യങ്ങൾ സംസ്‌കരിക്കുന്നതോടെ പോഷക മൂല്യം കുറയും. അരി, ബ്രഡ്, കേക്ക്, പിസ തുടങ്ങിയവ ഒഴിവാക്കാം. ഗോതമ്പ്, ബാർലി, ഓട്‌സ് തുടങ്ങിയ മുഴുവൻ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കാർഡിയോ വർധിപ്പിക്കുക: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന വ്യായാമത്തില്‍ ഏര്‍പ്പെടുക. ഹൃദയം, ശ്വാസകോശം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇതിന് കഴിയും. കൊഴുപ്പ് എരിച്ചുകളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ ഒന്നാണ് കാര്‍ഡിയോ വ്യായാമങ്ങള്‍. ഓട്ടം, നടത്തം, സൈക്ലിങ്, നീന്തൽ എന്നിവ അതില്‍ ഉൾപ്പെടുന്നു.

ഉള്‍പ്പെടുത്താം 'പ്രോബയോട്ടിക്‌സ്' : കുടലിൽ വസിക്കുന്ന സഹായകരമായ ബാക്‌ടീരിയകളാണ് പ്രോബയോട്ടിക്‌സ്(Probiotics). പ്രതിരോധശേഷി മുതൽ മാനസികാരോഗ്യം വരെയുള്ള എല്ലാ കാര്യങ്ങളുമായി ഈ ബാക്‌ടീരിയ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലൂടെയോ സപ്ലിമെന്‍റുകളിലൂടെയോ പ്രോബയോട്ടിക് അടങ്ങിയവ കഴിക്കാം. ഇത് കൊഴുപ്പ് വേഗത്തിൽ ഒഴിവാക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.