ETV Bharat / bharat

അത്യാഡംബരങ്ങള്‍ക്ക് നടുവില്‍ ; കോടികള്‍ വിലയുള്ള 100 കാറുകള്‍ക്കൊപ്പം കാളവണ്ടിയിലിരുന്ന് കതിര്‍മണ്ഡപത്തിലെത്തി വരന്‍ - സൗരാഷ്‌ട്ര

കോടികള്‍ വിലയുള്ള 100 കാറുകള്‍ക്ക് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടിയില്‍ വിവാഹ മണ്ഡപത്തിലെത്തി ബിജെപി നേതാവിന്‍റെ പുത്രന്‍, വരനെ കാണാന്‍ തടിച്ചുകൂടി ജനം

Wedding procession with more than 100 luxury cars  Bridegroom on bullock cart  Wedding procession with luxury cars  100 luxury cars and Bridegroom on bullock cart  അത്യാഢംബരങ്ങള്‍ക്ക് നടുവില്‍  കോടികള്‍ വിലയുള്ള 100 കാറുകള്‍ക്ക് നടുവില്‍  100 കാറുകള്‍ക്ക് നടുവില്‍ കാളവണ്ടിയിലിരുന്ന്  കാളവണ്ടിയിലിരുന്ന് കതിര്‍മണ്ഡപത്തിലെത്തി വരന്‍  പ്രത്യേകം തയ്യാറാക്കിയ കാളവണ്ടി  ബിജെപി നേതാവിന്‍റെ പുത്രന്‍  ബിജെപി നേതാവ്  ഭാരത് വാഗസിയ  കാറുകള്‍  സൗരാഷ്‌ട്ര പാരമ്പര്യം  സൗരാഷ്‌ട്ര  വരന്‍
കോടികള്‍ വിലയുള്ള 100 കാറുകള്‍ക്ക് നടുവില്‍ കാളവണ്ടിയിലിരുന്ന് കതിര്‍മണ്ഡപത്തിലെത്തി വരന്‍
author img

By

Published : Feb 25, 2023, 10:58 PM IST

കാളവണ്ടിയിലിരുന്ന് കതിര്‍മണ്ഡപത്തിലെത്തി വരന്‍

സൂറത്ത് (ഗുജറാത്ത്) : വരന്‍ പ്രൈവറ്റ് ജെറ്റിലും അത്യാഡംബര കാറുകളിലുമെത്തി കല്ല്യാണം കൊഴുപ്പിച്ച സംഭവങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. കാല്‍നടയായും സൈക്കിളിലുമെല്ലാമായി ഏറ്റവും സിമ്പിളായി കതിര്‍മണ്ഡപത്തിലെത്തിയവരും ഏറെയുണ്ട്. എന്നാല്‍ പ്രൗഢിയും കൗതുകവും ഒരുപോലെ നിറച്ച് സ്വന്തം കല്യാണം കളറാക്കിയ യുവാവിനെയും അദ്ദേഹത്തിന്‍റെ വിവാഹത്തെക്കുറിച്ചുമാണ് നിലവില്‍ സൂറത്തിലെ ജനങ്ങള്‍ പരസ്‌പരം പറയുന്നത്.

സൂറത്തിലെ പ്രമുഖനായ ബിജെപി നേതാവ് ഭാരത് വാഗസിയയാണ് തന്‍റെ മകന്‍റെ വിവാഹം അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഘടിപ്പിച്ചത്. ബെന്‍റ്‌ലിയും, ബെന്‍സും, ഔഡിയും ഉള്‍പ്പടെ 100 ആഡംബര കാറുകള്‍ക്ക് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടിയിലാണ് വരന്‍ വിവാഹമണ്ഡപത്തിലെത്തിയത്. 50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ വിലയുള്ള കാറുകളുടെ രണ്ട് കിലോമീറ്റര്‍ നീണ്ട നിരയ്‌ക്ക് ഇടയില്‍ ആ 'പ്രത്യേക കാളവണ്ടി' എടുത്ത് അറിയിക്കുന്നുണ്ടായിരുന്നു.

അതേസമയം മകന്‍റെ വിവാഹത്തില്‍ അല്‍പം ആഡംബരം നിറയ്ക്കുക എന്നതിലുപരി സൗരാഷ്‌ട്ര പാരമ്പര്യം വ്യക്തമാക്കല്‍ കൂടിയായിരുന്നു പിതാവായ ബിജെപി നേതാവിന്‍റെ ഉദ്ദേശം. അതുകൊണ്ടുതന്നെ വിവാഹഘോഷയാത്ര ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ വരനെ കാളവണ്ടിയില്‍ തന്നെ കാണാമായിരുന്നു. ഇത് തങ്ങളുടെ പഴയ പാരമ്പര്യമാണിതെന്നും എന്നാല്‍ മക്കള്‍ക്കെല്ലാം തന്നെ ഇറക്കുമതി ചെയ്തതും ചെലവേറിയതുമായ കാറുകളോടാണ് കമ്പം ഏറെയെന്നതും കൂടി പരിഗണിച്ചാണ് വേറിട്ട ഈ ഘോഷയാത്ര ഒരുക്കിയതെന്നും ഭാരത് വാഗസിയ അറിയിച്ചു. മാത്രമല്ല കൗതുകമുണര്‍ത്തുന്ന ഈ ഘോഷയാത്ര കാണാന്‍ വഴിയോരത്തും വിവാഹമണ്ഡപത്തിന് മുന്നിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.