ETV Bharat / bharat

ഉത്തരാഖണ്ഡിൽ വിവാഹ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം - പൗരി ഗർവാൾ

ഇതുവരെ രക്ഷപ്പെടുത്തിയത് 21 പേരെ. അപകടം നടന്നത് ഇന്നലെ (ഒക്‌ടോബർ 04) വൈകിട്ട് 7.30ഓടെ.

Uttarakhands Pauri Garhwal  Uttarakhands Pauri Garhwal district  wedding party bus fell into a gorge  wedding party bus fell into a gorge in Uttarakhand  bus accident in Uttarakhand  ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം  ബസ് കൊക്കയിലേക്ക് മറിഞ്ഞു  ബസ് കൊക്കയിൽ വീണു  ബസ് അപകടം 25 മരണം  ബസ് അപകടം  ബസ് അപകടം ഉത്തരാഖണ്ഡ്  അപകടം  വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു  ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ല  പൗരി ഗർവാൾ  പൗരി ഗർവാൾ ബസ് അപകടം
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
author img

By

Published : Oct 5, 2022, 7:48 AM IST

പൗരി ഗർവാൾ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ സിംദി ഗ്രാമത്തിന് സമീപമാണ് സംഭവം. ലാൽദാംഗിൽ നിന്ന് ബിരോൻഖാലിലെ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ബസാണ് സിമ്രി വളവിന് സമീപം അപകടത്തിൽപ്പെട്ടത്.

ഇന്നലെ(ഓക്‌ടോബർ 04) രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. ലോക്കൽ പൊലീസും എസ്‌ഡിആർഎഫ് സംഘവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടസ്ഥലത്ത് ലൈറ്റുകളോ മറ്റ് ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. അതിനാൽ, രാത്രിയിൽ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബസിനുള്ളിൽ 45-50 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. രക്ഷപ്പെടുത്തിയവരെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.