ETV Bharat / bharat

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത സ്‌കൂള്‍ വാച്ചര്‍ അറസ്റ്റില്‍ - സ്കൂള്‍ വാച്ചര്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

ഭക്ഷണ ശേഷം ശുചി മുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നാലെ എത്തിയ പ്രതി കണ്ണ് പൊത്തിയ ശേഷം കുളിമുറിയിലേക്ക് എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഇവിടെ വച്ച് ബലാത്സംഗം ചെയ്‌തു.

Student raped in School toilet  Government School Student Raped  Watchman raped Government School Student  വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സ്കൂള്‍ വാച്ചര്‍ അറസ്റ്റില്‍  സ്കൂള്‍ വാച്ചര്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു  ഭോപ്പാലില്‍ എട്ടര വയസുകാരിയെ പീഡിപ്പിച്ചു
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത സ്‌കൂള്‍ വാച്ചര്‍ അറസ്റ്റില്‍
author img

By

Published : Jul 24, 2022, 2:10 PM IST

ഭോപ്പാല്‍ (മധ്യപ്രദേശ്): സ്‌കൂളിലെ വാച്ചറും ശുചീകരണ തൊഴിലാളിയുടെ ഭര്‍ത്താവുമായ ആള്‍ എട്ടര വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തു. കോയ്‌ഫിസ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ശുചി മുറിയില്‍ വച്ചാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

സംഭവത്തില്‍ പൊലീസ് കുട്ടിയുടെ മൊഴി എടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുമായി സംസാരിച്ച പൊലീസ് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അറിയുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. സംഭവത്തില്‍ ലക്ഷ്‌മി നാരായണന്‍ ധനക്ക് എന്നയാളെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. ഇയാള്‍ സ്‌കൂള്‍ വാച്ചറാണ്.

വെള്ളിയാഴ്‌ച(22.07.2022) ഉച്ചയ്‌ക്ക്‌ 1.30ഓടെയാണ് സംഭവം. ഭക്ഷണ ശേഷം ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നാലെ എത്തിയ പ്രതി കണ്ണ് പൊത്തിയ ശേഷം കുളിമുറിയിലേക്ക് എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഇവിടെ വച്ച് ബലാത്സംഗം ചെയ്‌തു. ശേഷം പ്രതി ഓടിപ്പോയെന്നും പൊലീസ് പറഞ്ഞു. കുട്ടി കരയുന്നത് കണ്ട മറ്റ് വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ അധ്യാപകര്‍ കാര്യങ്ങള്‍ തിരക്കി. മഞ്ഞ ഷര്‍ട്ട് ഇട്ട ഒരാള്‍ തന്നെ കുളിമുറിയിലേക്ക് എടുത്തുകൊണ്ട് പോയെന്നും ഉപദ്രവിച്ചെന്നും കുട്ടി അധ്യാപകരെ അറിയിച്ചു. ഇതോടെ സ്‌കൂള്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ ലക്ഷ്‌മിനാരായണ മാത്രമാണ് മഞ്ഞ ഷർട്ട് ധരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തതായും പൊലീസ് വ്യക്തമാക്കി.

Also Read: പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.