ജയ്‌പൂർ: ജനുവരി 26 ന് ഡൽഹിയിൽ നടന്ന ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തിൽ പൊലീസ് തെരയുന്ന ലഖ സിദ്ധാന വീണ്ടും കർഷക റാലിയിൽ പങ്കെടുത്തു. ഇന്ന് ബതിന്ദയിൽ നടന്ന കർഷക റാലിയിൽ ഇയാൾ പങ്കെടുക്കുകയും വേദി പങ്കിടുകയും ചെയ്‌തു.
റാലിയിൽ സിദ്ധാന ഡൽഹി പൊലീസിനെ വെല്ലുവിളിച്ചു. നേരത്തെ ഡൽഹി പൊലീസ് ഇയാളെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.