ന്യൂഡൽഹി: ഡൽഹി മംഗോൾപുരി പ്രദേശത്ത് ബുധനാഴ്ച രാത്രി ജില്ലാ സ്‌പെഷ്യൽ സ്റ്റാഫിന്‍റെ സംഘം പിടികിട്ടാപ്പുള്ളിയെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിൽ പ്രതിയായ അമാൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
Also Read: ഇന്ത്യയിൽ 1.34 ലക്ഷം പേര്‍ കൂടി കൊവിഡ് ബാധിതർ; മരണം 2,887
പരോളിലായിരുന്ന പ്രതി മംഗോൾപുരി പ്രദേശത്ത് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്‌പെഷ്യൽ സ്റ്റാഫ് പിടികൂടുകയായിരുന്നു.
Also Read: ബന്ദിപോരയിൽ ആയുധങ്ങളുമായി തീവ്രവാദി പിടിയിൽ
പ്രതിയെ പിടികൂടാനുള്ള ഏറ്റുമുട്ടലിനിടെ ഇയാളുടെ കാലുകളിലൊന്നിന് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.