ചെന്നൈ: തിരുനല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ തിരുനല്‍വേലി ഷാഫ്‌റ്റര്‍ എച്ച്.എസ് സ്‌കൂളിലെ ശുചിമുറി ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തക്കുന്നത്. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി.
Also Read: ഗുജറാത്തിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 15 പേർക്ക് പരിക്ക്