ന്യൂഡല്‍ഹി: മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭ ഫ്ളോര്‍ നേതാക്കളുടെ യോഗം വിളിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ വെങ്കയ്യ നായിഡു. ജൂലൈ 17 നാണ് കൂടിക്കാഴ്ച നടക്കുക. അതേസമയം, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ രാജ്യസഭ നേതാവായി നിയമിച്ചു.
ഇതിനുപുറമെ, ജൂലൈ 18 ന് രാവിലെ 11 ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി സര്‍വകക്ഷി യോഗം വിളിച്ചു. ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ജൂലൈ 19 ന് ആരംഭിച്ച് ഓഗസ്റ്റ് 13 ന് സമാപിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി നിയമനിർമാണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.
അതേസമയം, വിലക്കയറ്റം, ഇന്ധലവില വര്‍ധനവ്, കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നീ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.
ALSO READ: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍