ETV Bharat / bharat

രാജസ്ഥാന്‍ പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് 199 സീറ്റുകളിലേക്ക് - congress in rajasthan

Rajasthan assembly election: രാജസ്ഥാനിൽ 200ൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ വോട്ട് രേഖപ്പെടുത്താം.

Voting begins for Rajasthan assembly polls  Rajasthan assembly election  Rajasthan Voting begins  Voting in rajasthan  രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു  രാജസ്ഥാനിൽ വോട്ടെടുപ്പ്  വോട്ടെടുപ്പ് രാജസ്ഥാൻ  രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം  രാജസ്ഥാൻ സീറ്റുകൾ  രാജസ്ഥാൻ തെരഞ്ഞെടുപ്പ് കോൺഗ്രസ്  congress in rajasthan  bjp rajasthan
Rajasthan assembly election
author img

By ETV Bharat Kerala Team

Published : Nov 25, 2023, 7:55 AM IST

Updated : Nov 25, 2023, 2:20 PM IST

ജയ്‌പൂർ : രാഷ്‌ട്രീയ പാർട്ടികളുടെ ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിൽ (Rajasthan assembly election). സംസ്ഥാനത്തെ 200ൽ 199 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് കൂനാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

രാവിലെ എഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. സമാധാനപരവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഏകദേശം 52.5 ദശലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

നവംബർ 23ന് വോട്ടെടുപ്പ് നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് സംസ്ഥാനത്ത് വലിയ തോതിലുള്ള വിവാഹങ്ങളും മറ്റ്‌ ഇടപെടലുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) നവംബർ 25ലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്, കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, വിശ്വരാജ് സിങ് മേവാർ, രാജസ്ഥാൻ നിയമസഭ സ്‌പീക്കർ സിപി ജോഷി, രാജസ്ഥാൻ ലോക്‌സഭ സ്‌പീക്കർ രാജേന്ദ്ര റാത്തോഡ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ നേതാക്കൾ.

ബിജെപിയുടെയും കോൺഗ്രസിന്‍റെയും വിമത സ്ഥാനാർഥികളിൽ പലരെയും പാർട്ടികൾ അനുനയിപ്പിക്കുകയും നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്‌തു. എന്നാൽ, ഇപ്പോഴും ഇരു പാർട്ടികളിൽ നിന്നും 45 വിമത സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. എംഎൽഎമാരും മുൻ എംഎൽഎമാരും പാർട്ടി ഭാരവാഹികളും വിമത സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു.

മത്സര രംഗത്തെ ചെറുപാർട്ടികൾ പോലും രാജസ്ഥാനിലെ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. മത്സരരംഗത്തുള്ള ബിഎസ്‌പി, ആം ആദ്‌മി പാർട്ടി എന്നിവ വെല്ലുവിളി ഉയത്തിയേക്കും. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരതീയ ആദിവാസി പാർട്ടി, സിപിഐ-എം, ജനനായക് ജനത പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവ മത്സര രംഗത്തുള്ള ചെറിയ പാർട്ടികളാണ്.

സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടത്തിലാണ്. സ്ത്രീകൾക്കെതിരായ അതിക്രമം, പേപ്പർ ചോർച്ച കുംഭകോണം, കർഷക ആത്മഹത്യകൾ എന്നിവയാണ് ഭരണകക്ഷിയായ കോൺഗ്രസിനെതിരെ പ്രതിപക്ഷ പാർട്ടിയായ ബിജെപി ഉയർത്തുന്ന പ്രധാന വിഷയങ്ങൾ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. കോൺഗ്രസിൽ കുടുംബവാഴ്‌ചയാണ് നടക്കുന്നതെന്നായിരുന്നു മോദിയുടെ വിമർശനം.

അതേസമയം, ദരിദ്രർ, കർഷകർ, ചെറുകിട വ്യാപാരികൾ, കടയുടമകൾ എന്നിവർക്ക് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സർക്കാർ പദ്ധതികൾ പ്രിയങ്ക ഗാന്ധി വിശദീകരിക്കുകയും ചെയ്‌തു. കർഷകരുടെ കടങ്ങൾ കോൺഗ്രസ് സർക്കാർ എഴുതിത്തള്ളിയെന്നും അവർ ചൂണ്ടിക്കാട്ടി.

നിയമസഭ മണ്ഡലങ്ങളിലെ 51,890 പോളിങ് ബൂത്തുകളിലായി 5,26,90,146 വോട്ടർമാരാണ് സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Also read: രാജസ്ഥാനിലും ജാതി സെൻസസ്; വാഗ്‌ദാന പെരുമഴയുമായി കോൺഗ്രസിന്‍റെ പ്രകടന പത്രിക

Last Updated : Nov 25, 2023, 2:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.