ഹൈദരാബാദ്: വൈഎസ്ആർസിപി എംപി അവിനാഷ് റെഡ്ഡിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് (ഏപ്രില്‍ 18) മാറ്റിവച്ച് തെലങ്കാന ഹൈക്കോടതി. കടപ്പ മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവിനാഷ് റെഡ്ഡിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അവിനാഷിന്‍റെ നീക്കം.
ALSO READ | വിവേകാനന്ദ റെഡ്ഡിയുടെ മരണം : ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവൻ വൈ എസ് ഭാസ്‌കർ റെഡ്ഡി അറസ്റ്റിൽ
അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ (വൈഎസ്‌ആര്‍) സഹോദരനും വൈഎസ്‌ആറിന്‍റെ മകന്‍ ജഗൻ മോഹന്‍ റെഡ്ഡിയുടെ അമ്മാവനുമായ മുൻ മന്ത്രി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. 2019 മാർച്ച് 15ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുന്‍പാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെണ്ടുലയിലെ വസതിയിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്.
അറസ്റ്റ് സാധ്യത ചൂണ്ടിക്കാട്ടി അഭിഭാഷകന്‍: കൊലപാതകം ആസൂത്രണം ചെയ്‌തതിൽ അവിനാഷ് റെഡ്ഡിക്കും പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിക്കും പങ്കുണ്ടെന്നാണ് സിബിഐ പറയുന്നത്. സംഭവത്തില്‍ സിബിഐയുടെ അറസ്റ്റിലായ ഭാസ്‌കര റെഡ്ഡിയെ ഞായറാഴ്‌ച (ഏപ്രില്‍ 16) 10 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. സിബിഐയുടെ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് അവിനാഷ് റെഡ്ഡി തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദത്തിനിടെ അവിനാഷ് റെഡ്ഡിയുടെ അഭിഭാഷകൻ തന്‍റെ കക്ഷിയുടെ പിതാവിനെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹത്തേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സിബിഐ പറയുന്നെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ALSO READ | വിവേകാനന്ദ റെഡ്ഡിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ജഗൻ മോഹൻ റെഡ്ഡി
ഏപ്രിൽ അവസാനത്തോടെ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി സമയപരിധി നൽകിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, അവിനാഷ് റെഡ്ഡിയുടെ സഹായത്തോടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം തുടരണമെന്ന് സിബിഐ വാദിച്ചു. സാക്ഷിമൊഴി മാത്രം കണക്കിലെടുക്കുന്നില്ലെന്നും വിവേകാനന്ദ വധക്കേസ് അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ അവകാശവാദം ഉയര്‍ത്തി.
ALSO READ | ആന്ധ്രാപ്രദേശ് മുൻ മന്ത്രി വൈ.എസ് വിവേകാനന്ദ റെഡ്ഡി മരിച്ച നിലയിൽ
അവിനാഷിനെ സിബിഐ വിളിപ്പിച്ചത് നാലുതവണ: കേസിൽ ആദ്യമായാണ് അവിനാഷ് റെഡ്ഡിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതുവരെ നാല് തവണയാണ് സിബിഐ ഇയാളെ ചോദ്യം ചെയ്‌തത്. എന്നാൽ കേസിലെ സാക്ഷി എന്ന നിലയിൽ മാത്രമാണ് താനുള്ളത്. തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനാണ് സിബിഐ നീക്കമെന്നും വിവേകാനന്ദയുടെ കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നും അവിനാഷ് റെഡ്ഡി പറയുന്നു. ഏപ്രിൽ 16ന് പുലിവെണ്ടുലയിൽവച്ച് അറസ്റ്റിലായ പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിയെ സിബിഐ റിമാൻഡ് ചെയ്യുന്നതിനായി ഹൈദരാബാദിലെ സിബിഐ ജഡ്‌ജിയുടെ വസതിയിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് അവിനാഷ് റെഡ്ഡിയെ ചോദ്യം ചെയ്‌തത്.