ETV Bharat / bharat

സഹ്യാദ്രി മലമുകളില്‍ യുവാവ്: ചെങ്കുത്തായ വഴുവഴുപ്പുള്ള പാറയില്‍ അഭ്യാസം, തെന്നിയാല്‍ ആഴങ്ങളിലേക്ക് - sahyadri

പ്രദേശവാസികള്‍ ലിംഗദേവനായി കാണക്കാക്കപ്പെടുന്ന പാറയുടെ മുകളിലേക്കാണ് യുവാവ് കയറിയത്. പാറയക്ക് മുകളില്‍ ഒരു കൂര്‍ത്ത ശിഖരമുണ്ട്. വഴുവഴുപ്പുള്ള പാതയിലൂടെയാണ് വിനോദസഞ്ചാരിയായ യുവാവ് പാറയുടെ മുകളിലേക്ക് എത്തിയത്.

സഹ്യാദ്രി പർവതമേഖല  വൈറല്‍ വീഡിയോ  sahyadri  viral video
ഒന്ന് തെഞ്ഞിയാല്‍ താഴേക്ക്, സഹ്യാദ്രി മലമുകളില്‍ യുവാവിന്‍റെ സാഹസികത
author img

By

Published : Jul 23, 2022, 2:54 PM IST

പൂനെ: സാഹസികമായി കോണാകൃതിയിലുള്ള പാറയുടെ മുകളിൽ കയറി വീഡിയോ ചിത്രീകരണം നടത്തുന്ന വിനോദസഞ്ചാരിയുടെ ദൃശ്യം വൈറലാകുന്നു. സഹ്യാദ്രി പർവതമേഖലയിലെ മലനിരകളിൽ നിന്ന് പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിന്‍റെ ജീവന്‍ വരെ നഷ്‌ടമാകുമായിരുന്ന പ്രവൃത്തി ഡ്രോണ്‍ കാമറയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചത്.

യുവാവിന്‍റെ സാഹസിക വീഡിയോ ചിത്രീകരണം

പ്രദേശവാസികള്‍ ലിംഗദേവനായി കാണക്കാക്കപ്പെടുന്ന പാറയുടെ മുകളിലേക്കാണ് യുവാവ് കയറിയത്. പാറയുടെ മുകളില്‍ ഒരു കൂര്‍ത്ത ശിഖരമുണ്ട്. വഴുവഴുപ്പുള്ള പാതയിലൂടെയാണ് വിനോദസഞ്ചാരിയായ യുവാവ് പാറയുടെ മുകളിലേക്ക് എത്തിയത്.

അതിസാഹസികമായി പാറയുടെ മുകളില്‍ എത്തിയ യുവാവ് കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കൂടാതെ സമീപത്തെ പച്ചപ്പും, വെള്ളച്ചാട്ടവും കാണാന്‍ സാധിക്കും. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും നിരവധി സന്ദര്‍ശകരാണ് ഇങ്ങോട്ടേക്ക് ട്രക്കിങ്ങിനും മറ്റുമായി എത്തുന്നത്.

പ്രദേശ ഗ്രാമവാസികൾ ഈ പാറയെ ശിവലിംഗമായി കണ്ട് അതിനെ 'ലിംഗദേവൻ' എന്നുമാണ് വിളിക്കുന്നത്. വിനോദസഞ്ചാരികൾ സെൽഫി എടുക്കാൻ ഈ പാറയിൽ കയറാനുള്ള ശ്രമം നേരത്തെയും നടത്തിയിരുന്നു. ഇത്തരം അപകടകരമായ പ്രവൃത്തി തടയാൻ ജില്ല ഭരണകൂടം പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.