മുംബൈ: ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രമായ ഋഷികേശ് സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായാണ് താര ദമ്പതികളുടെ തീർഥാടനം. സ്വാമി ദയാനന്ദഗിരി ആശ്രമം സന്ദർശിച്ച ദമ്പതികളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്‌തു.
-
Virat Kohli And @AnushkaSharma Visited Swami Dayanand Ashram, Rishikesh Today.🤎
— virat_kohli_18_club (@KohliSensation) January 30, 2023 " class="align-text-top noRightClick twitterSection" data="
(1/2)#Virushka @imVkohli pic.twitter.com/THckVHnGfH
">Virat Kohli And @AnushkaSharma Visited Swami Dayanand Ashram, Rishikesh Today.🤎
— virat_kohli_18_club (@KohliSensation) January 30, 2023
(1/2)#Virushka @imVkohli pic.twitter.com/THckVHnGfHVirat Kohli And @AnushkaSharma Visited Swami Dayanand Ashram, Rishikesh Today.🤎
— virat_kohli_18_club (@KohliSensation) January 30, 2023
(1/2)#Virushka @imVkohli pic.twitter.com/THckVHnGfH
തിങ്കളാഴ്‌ചയാണ് വിരാടും അനുഷ്‌കയും ഋഷികേശിലെത്തിയത്. ദമ്പതികൾ ആശ്രമത്തിലെ പൊതു മതാചാരങ്ങളിൽ പങ്കെടുത്തു. ആശ്രമത്തിലെത്തിയ ഭക്‌തരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും ഇരുവരും തയ്യാറായി. അടുത്തിടെ മകൾ വാമികയ്‌ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമത്തിൽ വിരാടും അനുഷ്‌കയും സന്ദർശനം നടത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
-
#Virushka in Rishikesh 💙💫@imVkohli @AnushkaSharma #ViratKohli𓃵 #ViratKohli #anushkasharma #virat #Kohli pic.twitter.com/bRyPZbHYUW
— _LiveLaughLov (@_LiveLaughLov) January 30, 2023 " class="align-text-top noRightClick twitterSection" data="
">#Virushka in Rishikesh 💙💫@imVkohli @AnushkaSharma #ViratKohli𓃵 #ViratKohli #anushkasharma #virat #Kohli pic.twitter.com/bRyPZbHYUW
— _LiveLaughLov (@_LiveLaughLov) January 30, 2023#Virushka in Rishikesh 💙💫@imVkohli @AnushkaSharma #ViratKohli𓃵 #ViratKohli #anushkasharma #virat #Kohli pic.twitter.com/bRyPZbHYUW
— _LiveLaughLov (@_LiveLaughLov) January 30, 2023
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള സ്‌പോർട്‌സ് ബയോപിക് ആയ ചക്‌ദ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് അനുഷ്‌ക ശർമ. പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അനുഷ്‌കയുടെ ഹോം പ്രൊഡക്ഷൻ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസാണ്. നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക.
ഓസ്‌ട്രേലിയക്കെതിരെ ഫെബ്രുവരി 9ന് നാഗ്‌പൂരിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ നിർണയിക്കുന്നതിൽ പ്രധാനമാണ് ഈ പരമ്പര. മാർച്ച് 17ന് മുംബൈയിൽ ഓസീസിനെതിരായ ഏകദിന പരമ്പരയും ആരംഭിക്കും.